|    Aug 14 Tue, 2018 12:00 pm
FLASH NEWS
Home   >  Sports  >  Football  >  

കോണ്‍ഫെഡറേഷന്‍ കപ്പ്: പോര്‍ച്ചുഗലും മെക്‌സിക്കോയും സെമിയില്‍

Published : 24th June 2017 | Posted By: ev sports


കസന്‍: കോണ്‍ഫെഡറേഷന്‍ കപ്പില്‍ എ ഗ്രൂപ്പില്‍ നിന്ന് പോര്‍ച്ചുഗലും മെക്‌സിക്കോയും സെമിഫൈനലില്‍. ഇന്നലെ നടന്ന മല്‍സരത്തില്‍ ന്യൂസിലന്‍ഡിനെതിരേ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് ജയം നേടിയാണ് പോര്‍ച്ചുഗല്‍ സെമി ബെര്‍ത്ത് ഉറപ്പിച്ചത്. 33ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ അക്കൗണ്ട് തുറന്നപ്പോള്‍ ബെര്‍ണാഡോ സില്‍വ (37), ആന്ദ്രെ സില്‍വ (80), നാനി (91) എന്നിവര്‍ ചേര്‍ന്ന് ഗോള്‍ പട്ടിക നാലില്‍ എത്തിച്ചു.
ആതിഥേയരായ റഷ്യയുടെ നിലനില്‍പ്പ് അവതാളത്തിലാക്കിയ മെക്‌സിക്കോ, ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ജയം നേടിയത്. മെക്‌സിക്കോയ്ക്ക് വേണ്ടി നെസ്റ്റര്‍ അരൗയോ (30), ലൊസാനോ (52) എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ സാംദോവ് (25) മാത്രമാണ് റഷ്യക്ക് വേണ്ടി തിരിച്ചടിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss