കോണ്‍ഫെഡറേഷന്‍ കപ്പ്: ജര്‍മനിക്ക് വിജയത്തുടക്കം
Published : 19th June 2017 | Posted By: ev sports

സോച്ചി: ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ ലോകകപ്പ് ചാംപ്യന്മാരായ ജര്‍മനിക്ക് ആവേശ ജയം. ഏഷ്യന്‍ വന്‍കര ജേതാക്കളായ ആസ്ത്രേലിയക്കെതിരേ 2-3 എന്ന ഗോള്‍ നിലയിലാണ് ജര്‍മനി ആദ്യ മല്‍സരം സ്വന്തമാക്കിയത്. പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയ ജര്‍മന്‍ പട ആദ്യ അഞ്ചാം മിനിറ്റില്‍ തന്നെ ഗോള്‍ അക്കൗണ്ട് തുറന്നു. മിഡ്ഫീല്‍ഡര്‍ ലാര്‍സ് സ്റ്റിന്ഡിയുടെ വകയായിരുന്നു ഗോള്‍. 41ാം മിനിറ്റില്‍ ടോം റോജിക്ക് ആസ്ത്രേലിയക്കു വേണ്ടി സമനില കണ്ടെങ്കിലും മൂന്ന് മിനിറ്റ് തികയും മുമ്പേ ചാംപ്യന്മാര് ആധിപത്യം വീണ്ടെുത്തു. ആദ്യപകുതിയുടെ അവസാന നിമിഷം ഡ്രാക്സ് ലറുടെ പെനല്‍റ്റിയിലാണ് ജര്‍മനി വീണ്ടും മുന്നിലെത്തിയത് (2-1). രണ്ടാം പകുതിയുടെ തുടക്കത്തില്‍ കിമ്മിച്ചിന്റെ അസിസ്റ്റില്‍ ഗോര്ട്സ്കയും ഗോള്‍ നേടിയതോടെ ജര്‍മനി വിജയം ഉറപ്പിച്ചു. 56ാം മിനിറ്റില്‍ ജുറിക് ഏഷ്യന്‍ നിരയുടെ കരുത്ത് കൂട്ടിയെങ്കിലും തുടര്‍ന്ന് വലകുലുക്കാന്‍ സാധിക്കാതെ ആസ്ത്രേലിയ പരാജയം സമ്മതിക്കുകയായിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.