|    Oct 18 Wed, 2017 4:56 pm
FLASH NEWS
Home   >  Sports  >  Football  >  

കോണ്‍ഫെഡറേഷന്‍ കപ്പ്: ജര്‍മനിയെ സമനിലയില്‍ പൂട്ടി ചിലി

Published : 23rd June 2017 | Posted By: ev sports


കസാന്‍: കോണ്‍ഫെഡറേഷന്‍ കപ്പിലെ ആവേശ പോരില്‍ ലോക ചാംപ്യന്‍മാരായ ജര്‍മനിയെ ചിലി സമനിലയില്‍ തളച്ചു(1-1). ചിലിയുടെ ഗോള്‍ മിഷ്യന്‍ അലക്‌സീസ് സാഞ്ചസിസിന്റെ ഗോളാണ് ചിലിക്ക് സമനില സമ്മാനിച്ചത്. ജര്‍മനിക്കെതിരേ ഗോള്‍ നേടിയതോടെ ചിലിക്കുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡും സാഞ്ചസ് സ്വന്തമാക്കി. മാഴ്‌സലോ സലാസിന്റെ റെക്കോഡാണ് സാഞ്ചസ് തിരുത്തി എഴുതിയത്. ചിലിക്കുവേണ്ടി 112 മല്‍സരങ്ങളില്‍ നിന്നായി 38 ഗോളുകളാണ് സാഞ്ചസ് നേടിയത്.
കളിയുടെ ആറാം മിനിറ്റില്‍ തന്നെ സാഞ്ചസ് ചിലിക്കുവേണ്ടി ലക്ഷ്യം കണ്ടു. സൂപ്പര്‍ ദാനം അഗ്യൂറോ വിാദിലിന്റെ അസിസ്റ്റിനെ തന്റെ ഇടങ്കാല്‍ ഷോട്ട് കൊണ്ട് സാഞ്ചസ് വലയിലെത്തിക്കുകയായിരുന്നു. 41ാം മിനിറ്റില്‍ ലാസ് സ്റ്റിന്‍ഡലിലൂടെ ജര്‍മനി ഗോള്‍ മടക്കി. യൊനാസ് ഹെക്ടറിന്റെ ക്രോസിനെ സ്റ്റിന്‍ഡലിന്‍ മനോഹരമായി വലയിലെത്തിച്ചു. ഒന്നാം പകുതി പിരിയുമ്പോള്‍ 1-1 തുല്യത പുലര്‍ത്തിയാണ് ഇരു ടീമും കളം വിട്ടത്.
രണ്ടാം പകുതിയില്‍ മികച്ച പല മുന്നേറ്റങ്ങളും ഇരു ടീമും പുറത്തെടുത്തെങ്കിലും ഗോള്‍ കണ്ടെത്താനാവാതെ വന്നതോടെ മല്‍സരം 1-1 സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഗ്രൂപ്പില്‍ രണ്ട് മല്‍സരത്തില്‍ നിന്ന് നാല് പോയിന്റുകളുമായി ചിലി ഒന്നാമത് നില്‍ക്കുമ്പോള്‍ നാല് പോയിന്റ് തന്നെയുള്ള ജര്‍മനി രണ്ടാം സ്ഥാനത്താണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക