|    Aug 18 Sat, 2018 11:20 pm
FLASH NEWS
Home   >  Sports  >  Football  >  

കോണ്‍ഫെഡറേഷന്‍ കപ്പ്: കാമറൂണിനെ ആസ്‌ത്രേലിയ സമനിലയില്‍ പൂട്ടി

Published : 22nd June 2017 | Posted By: ev sports


കസന്‍: കോണ്‍ഫെഡറേഷന്‍ കപ്പില്‍ കരുത്തരായ കാമറൂണിനെ ആസ്‌ത്രേലിയ സമനിലയില്‍ തളച്ചു. ആവേശം നിറഞ്ഞു നിന്ന മല്‍സരത്തില്‍ 1-1 ഗോള്‍ ശരാശരിയിലാണ് ഇരു ടീമുകളും കളി പിരിഞ്ഞത്. ഒന്നാം പകുതിയില്‍ ലഭിച്ച അധിക സമയത്ത് അഗ്യുസ്സയുടെ ഗോളിലൂടെ കാമറൂണാണ് ആദ്യം മുന്നിലെത്തിയത്.  പ്രതിരോധത്തിന് മുകളിലൂടെ എത്തിയ പന്തിനെ ഗോളിയെ കബളിപ്പിച്ച് അനായാസം അഗ്യൂസ്സ വലയിലെത്തിച്ചു. എന്നാല്‍ 60ാം മിനിറ്റില്‍ പകരക്കാരനായെത്തിയ മാര്‍ക്ക് മില്ലിഗനിലൂടെ ആസ്‌ത്രേലിയ സമനില ഗോള്‍ നേടി. പിന്നീടുള്ള സമയങ്ങളിലും ഇരു കൂട്ടര്‍ക്കും വലകുലുക്കാനാവാതെ വന്നപ്പോള്‍ 1-1 സമനിലയില്‍ പിരിയുകയായിരുന്നു. ഇരു ടീമുകളും ആദ്യ മല്‍സരത്തില്‍ പരാജയപ്പെട്ടിരുന്നു. ആസ്‌ത്രേലിയ ജര്‍മനിയോടും കാമറൂണ്‍ ചിലിയോടുമാണ് പരാജയപ്പെട്ടത്. ഇതോടെ ഇരു ടീമുകളുടേയും സെമി സാധ്യതകള്‍ തിരിച്ചടിയായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss