|    Nov 21 Tue, 2017 6:35 am
FLASH NEWS

കോണ്‍ഗ്രസ്, സിപിഐ സംഘര്‍ഷം : നിരവധി പേര്‍ക്ക് പരിക്ക്

Published : 10th November 2017 | Posted By: fsq

 

കരുനാഗപ്പള്ളി: കോണ്‍ഗ്രസ് സിപിഐ സംഘര്‍ഷം. നിരവധി പേര്‍ക്ക് പരിക്കേറ്റു. സോളാര്‍ വിഷയത്തിനെതിരേ എഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നതിനിടെ രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് പടയൊരുക്കത്തിന്റെ പ്രചാരണത്തിനായി സ്ഥാപിച്ച കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡുകള്‍ എഐവൈഎഫ് പ്രവര്‍ത്തകര്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ റാലി നടത്തുന്നതിനിടെ സിപിഐ മണ്ഡലം കമ്മിറ്റി ഓഫിസിന് മുന്നില്‍വെച്ച് സിപിഐ പ്രവര്‍ത്തകരും കോണ്‍ഗ്രസുകാരും തമ്മില്‍ വാക്കേറ്റവും കല്ലേറുമുണ്ടായി. പോലിസ് നോക്കി നില്‍ക്കെയായിരുന്നു കല്ലേറുണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് പോലിസ് സ്‌റ്റേഷന് മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ യുഡിഎഫ് എഫ് നേതാക്കള്‍ക്കുനേരെ പോലിസ് യാതൊരു പ്രകോപനവുമില്ലാതെ ലാത്തിച്ചാര്‍ജജ് നടത്തി. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ്, ഓച്ചിറ ബ്ലോക്ക് പഞ്ചായത്തംഗം അന്‍സാര്‍മലബാര്‍ എന്നിവര്‍ക്ക് പോലിസ് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റു. വരുണ്‍ ആലപ്പാട്, ഷെഹനാസ്, വിഷ്ണു, സുല്‍ഫിഖാന്‍ എന്നിവര്‍ക്ക് കല്ലേറില്‍ പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുഡിഎഫ് നേതാക്കള്‍ പോലിസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ച സമയം നോക്കി സിപി ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ഹൈസ്‌ക്കൂള്‍ ജങ്ഷനിലെ കോണ്‍ഗ്രസ് ഭവന്റെ ജനല്‍ഗ്ലാസ്സുകള്‍ മുഴുവന്‍ അടിച്ചുതകര്‍ത്തു. ടൗണില്‍ ഏറെ നേരം ഇത് സംഘര്‍ഷത്തിന് കാരണമായി. പോലിസ് പ്രതികാരത്തോടെയാണ് പെരുമാറിയതെന്ന് യു ഡി എഫ് നേതാക്കള്‍ ആരോപിക്കുന്നു. സിപിഐയും പോലിസും തമ്മിലുള്ള ഒത്തുകളിയാണ് ഇതോടെ മറനീക്കി പുറത്തുവന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. പ്രകടനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അസ്‌ലം ആദിനാട്,യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സിദ്ദിഖ്, രതീഷ്പട്ടശ്ശേരി എന്നിവരെ പോലിസ് സ്‌റ്റേഷനില്‍ വളഞ്ഞുവെച്ചിരിക്കുകയാണ്. ഇവരെ കാണുവാന്‍ യു ഡി എഫ് നേതാക്കളെ അനുവദിക്കുന്നില്ലെന്ന ആരോപണവുമുണ്ട്. ഫഌക്‌സ് ബോര്‍ഡ് നശിപ്പിച്ചതില്‍ സമാധാനപരമായി പ്രതിഷേധമാര്‍ച്ച് നടത്തിയവര്‍ക്കുനേരെ സിപിഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞപ്പോള്‍ പോലിസ് തടയാന്‍ ശ്രമിക്കാത്തത് പരക്കെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പടയൊരുക്കത്തിന്റെ സ്വീകരണത്തിനായി യുഡി എഫ് നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ മെംമ്പര്‍ നാരായണപിള്ള ഹാളില്‍ നടന്നു കൊണ്ടിരിക്കെയാണ് പുറത്ത് സി പി ഐ അക്രമം അഴിച്ചുവിട്ടത്. കോണ്‍ഗ്രസ് ഭവന്‍ തകര്‍ത്തതിലും യു ഡി എഫ് നേതാക്കളെ മര്‍ദ്ദിച്ചതിലും പ്രതിഷേധിച്ച് ഇന്ന് യു ഡി എഫ് നിയോജക മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിക്കും. യുഡിഎഫ് നേതാക്കളായ കെ സി രാജന്‍, സി ആര്‍ മഹേഷ്, തൊടിയൂര്‍ രാമചന്ദ്രന്‍, എം അന്‍സാര്‍, കാട്ടൂര്‍ബഷീര്‍, തൊടിയൂര്‍താഹ, ബിന്ദുജയന്‍, ചിറ്റുമൂലനാസര്‍, ഷൗക്കത്ത്, അഡ്വ.കെ എ ജവാദ്, മണിലാല്‍ എസ് ചക്കാലത്തറ, നീലികുളം സദാനന്ദന്‍, കെ എസ് പുരം സുധീര്‍, മുനമ്പത്ത് വഹാബ്, എച്ച് സലീം, സി ഒ കണ്ണന്‍, ടോമി എബ്രഹാം, സെവന്തികുമാരി, അഡ്വ. ടി പി സലീംകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക