|    Oct 20 Sat, 2018 11:02 pm
FLASH NEWS

കോണ്‍ഗ്രസ് സര്‍ക്കാരുകളെ നേരിട്ടരീതിയില്‍ ഫാഷിസ്റ്റ് സര്‍ക്കാരിനെ നേരിടാമെന്ന ചിന്ത മൂഢത്വം’

Published : 12th December 2017 | Posted By: kasim kzm

ചാവക്കാട്: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ബൂര്‍ഷ്വാ സര്‍ക്കാരുകളെ നേരിട്ട അതേരീതിയില്‍ ഒരു ഫാസിസ്റ്റ് സര്‍ക്കാരിനെ നേരിടാമെന്ന ചിന്ത മൂഢത്വമാണെന്ന് സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സി ദിവാകരന്‍ എംഎല്‍എ പറഞ്ഞു. സിപിഐ ഗുരുവായൂര്‍ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് കോടാനുകോടികള്‍ നികുതിയിളവ് നല്‍കുന്ന സര്‍ക്കാര്‍ ജിഎസ്ടി യിലൂടെ ഇന്ത്യയിലെ സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്നും ജനവിരുദ്ധ ഫാസിസ്റ്റ് നയങ്ങളുമായി മുന്നോട്ടുപോകുന്ന മോദി സര്‍ക്കാരിനെതിരായ പോരാട്ടങ്ങളില്‍ ഇന്ത്യ ആഴമേറിയ മുറിവേറ്റു വാങ്ങേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി വി ശ്രീനിവാസന്‍, അഭിലാഷ് വി ചന്ദ്രന്‍, ബീന ശശാങ്കന്‍ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, അസി. സെക്രട്ടറി പി.ബാലചന്ദ്രന്‍, ജില്ലാ എക്‌സിക്യൂട്ടിവ് അംഗങ്ങളായ പി കെ കൃഷ്ണന്‍, കെ കെ സുധീരന്‍, മണ്ഡലം സെക്രട്ടറി പി മുഹമ്മദ് ബഷീര്‍ സംസാരിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss