|    Oct 17 Wed, 2018 11:24 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് സമവായത്തിലൂടെ നടത്താന്‍ ധാരണ

Published : 14th September 2017 | Posted By: fsq

 

തിരുവനന്തപുരം: കെപിസിസി സംഘടനാ തിരഞ്ഞെടുപ്പ് സമവായത്തിലൂടെ നടത്താന്‍ കോണ്‍ഗ്രസ്സില്‍ ധാരണ. കഴിഞ്ഞ രാത്രി ചേര്‍ന്ന എ, ഐ ഗ്രൂപ്പുകളുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ ഏകദേശ ധാരണയായിരുന്നു. ഇന്നലെ ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയും സമവായത്തില്‍ തിരഞ്ഞെടുപ്പ് നടത്താമെന്ന നിലപാടിനെ അംഗീകരിച്ചു. സമവായത്തിനു തീരുമാനിച്ചതിനാല്‍ ഒക്ടോബര്‍ ആദ്യവാരത്തോടെ ഭാരവാഹികളെ നിശ്ചയിക്കുമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി പ്രസിഡന്റ് പദവിക്ക് അര്‍ഹരായ ഒരു ഡസനിലധികം നേതാക്കള്‍ കോണ്‍ഗ്രസ്സിലുണ്ട്. വളരെ സജീവമായി പ്രവര്‍ത്തിക്കുന്നവരെയാവും നേതൃനിരയിലേക്ക് പരിഗണിക്കുക. 18ന് ശേഷം റിട്ടേണിങ് ഓഫിസര്‍ കേരളത്തിലെത്തും. ഗ്രൂപ്പ് അടിസ്ഥാനത്തിലാവില്ല തിരഞ്ഞെടുപ്പ്. റിട്ടേണിങ് ഓഫിസര്‍ വന്നതിനുശേഷം എല്ലാ നേതാക്കളുമായും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കും. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പട്ടികജാതി/വര്‍ഗ വിഭാഗത്തിനും സംഘടനാ തിരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്ന് ഹസന്‍ പറഞ്ഞു.  അതേസമയം, വേങ്ങര ഉപതിരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കാനാണ് ഗ്രൂപ്പുകളുടെ യോഗത്തില്‍ ധാരണയായത്. ഈമാസം 20ന് മുമ്പ് ബ്ലോക്കുകളില്‍ നിന്നുള്ള കെപിസിസി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. കെപിസിസിക്ക് 21 ഭാരവാഹികളാണ് വേണ്ടത്. ഇവരാണ് കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടത്. ഒക്ടോബര്‍ അഞ്ചിന് മുമ്പ് കെപിസിസി ഭാരവാഹികളെ നിശ്ചയിക്കാനും ധാരണയായി. കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ സംഘടനാ തിരഞ്ഞെടുപ്പ് ചര്‍ച്ചയായെങ്കിലും സമവായമെന്ന തീരുമാനത്തെ ഒട്ടുമിക്ക നേതാക്കളും അനുകൂലിച്ചു.  വി എം സുധീരന്‍ മാത്രമാണ് എതിര്‍ശബ്ദമുയര്‍ത്തിയത്. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നിയമനം നടത്തിയാല്‍ പാര്‍ട്ടിയുടെ സര്‍വനാശമായിരിക്കും ഫലമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss