|    Dec 12 Wed, 2018 9:44 pm
FLASH NEWS
Home   >  National   >  

കോണ്‍ഗ്രസ് വിട്ടാല്‍ 100 ഇരിട്ടി സ്വത്ത് സ്വന്തമാക്കാമെന്ന് ബിജെപി

Published : 19th May 2018 | Posted By: sruthi srt

ബംഗളൂരു: കര്‍ണാടക നാടകം തുടരുന്നതിനിടെ എംഎല്‍എമാരേ തങ്ങളുടെ പക്ഷത്ത് എത്തിക്കാന്‍ വാഗ്ദാന പെരുമഴയുമായി ബിജെപി. മന്ത്രിപദവിയും കോടികളുടെ പണവുമാണ് റായ്ചൂര്‍ റൂറലില്‍ നിന്നു ജയിച്ച ബസവനഗൗഡയ്ക്ക് ബിജെപിയുടെ വാഗ്ദാനം. അതിനിടെ ബിജെപി നേതാവ് ജി ജനാര്‍ദന്‍ റെഡ്ഡി പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്യുന്നതിന്റെ ശബ്ദരേഖ കോണ്‍ഗ്രസ് പുറത്തുവിട്ടു.

കോണ്‍ഗ്രസ് എംഎല്‍എയെ ബിജെപി സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തുവിട്ടത്. കര്‍ണാടകയില്‍ കുതിരക്കച്ചവടം നടത്താന്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ പിന്തുണയുള്ളതായി ജനാര്‍ദന്‍ റെഡ്ഡി പറയുന്നതായി ശബ്ദരേഖയിലുണ്ട്.
ബിജെപിക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതിന് 150 കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. ഇന്നലെ വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസ് ഫോണ്‍ രേഖകള്‍ പുറത്തുവിട്ടത്.
എന്നാല്‍ ശബ്ദരേഖ വ്യാജമാണെന്ന് ബിജെപി അവകാശപ്പെട്ടു. കോണ്‍ഗ്രസ്സിന്റെ വൃത്തികെട്ട തന്ത്രമാണിതെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേകര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss