|    Oct 21 Sun, 2018 7:24 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കോണ്‍ഗ്രസ് വിടാനുള്ള തീരുമാനം പുനപ്പരിശോധിക്കില്ല: കൃഷ്ണ

Published : 30th January 2017 | Posted By: fsq

 

ബംഗളൂരു: അഞ്ച് പതിറ്റാണ്ടുകാലത്തെ കോണ്‍ഗ്രസ് ബന്ധം വിച്ഛേദിച്ച കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണ തന്റെ തീരുമാനം പുനപ്പരിശോധിക്കുകയില്ലെന്ന് വ്യക്തമാക്കി. ബംഗളൂരുവില്‍ വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജന നേതാക്കളെ വേണമോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണ് കോണ്‍ഗ്രസ്. സ്വന്തം അഭിമാനത്തിന്റെയും അന്തസ്സിന്റെയും പേരിലാണു കോണ്‍ഗ്രസ് വിട്ടത്. എന്നാല്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വലിയ മാനസികവേദനയോടെയാണ് കോണ്‍ഗ്രസ് വിടാനുള്ള തീരുമാനത്തിലെത്തിയത്. 46 വര്‍ഷം സമാധാനമായി ജീവിച്ചിരുന്ന വീട് ഉപേക്ഷിക്കാനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്. എന്നാല്‍ ചില വാര്‍ത്തകളില്‍ കാണുന്നതുപോലെ തനിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ്സില്‍ നിന്നു തനിക്കു നല്ലതും ചീത്തതുമായ ഒട്ടേറെ കാര്യങ്ങള്‍ സ്വീകരിക്കേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ തനിക്കു കോണ്‍ഗ്രസ്സിനോടുള്ള സമീപനം മാറിയിരുന്നില്ല. പ്രായം മാനസികമായ ഒരു അവസ്ഥ മാത്രമാണ്. രാഷ്ട്രീയക്കാരന് വിരമിക്കല്‍ പ്രായം ഇല്ല. കോണ്‍ഗ്രസ്സിന്റെ കേന്ദ്ര നേതാക്കള്‍ തന്റെ തീരുമാനം പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ താന്‍ പിന്നോട്ടില്ല- അദ്ദേഹം പറഞ്ഞു. 2012ല്‍ കേന്ദ്ര വിദേശകാര്യ മന്ത്രിസ്ഥാനത്തു നിന്നു മാറ്റിയതിലുള്ള അതൃപ്തി വ്യക്തമാക്കാനും കൃഷ്ണ മടിച്ചില്ല. താന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയഗാന്ധിയെ ബഹുമാനിക്കുന്നുണ്ടെന്നും ഉപാധ്യക്ഷനെയോ ജനറല്‍ സെക്രട്ടറിമാരെ പറ്റിയോ ഒരു മുതിര്‍ന്ന നേതാവ് അഭിപ്രായം പറയേണ്ടകാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss