|    Sep 23 Sun, 2018 3:37 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

‘കോണ്‍ഗ്രസ് വിജയിച്ചാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും’’

Published : 7th June 2018 | Posted By: kasim kzm

ഭോപാല്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍ 10 ദിവസത്തിനുള്ളില്‍ മധ്യപ്രദേശിലെ മുഴുവന്‍ കര്‍ഷക കടങ്ങളും എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കര്‍ഷക പ്രക്ഷോഭത്തിനിടെ പോലിസ് വെടിവയ്പില്‍ ആറുപേരുടെ ജീവന്‍ നഷ്ടമായ മന്‍ദ്‌സോറില്‍ വെടിവയ്പ്പിന്റെ ഒന്നാം വാര്‍ഷിക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കര്‍ഷകരുടെ ബുദ്ധിമുട്ടും പ്രയാസങ്ങളും കാണാതെ കുത്തകകളായ വ്യവസായികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന തിരക്കിലാണ് കേന്ദ്രസര്‍ക്കാരും മധ്യപ്രദേശ് സര്‍ക്കാരുമെന്നു രാഹുല്‍ വിമര്‍ശിച്ചു. ആറു കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഒരു വര്‍ഷം കഴിഞ്ഞിട്ടും കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിച്ചിട്ടില്ല. സംഭവം സംബന്ധിച്ച് വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലും ശിവരാജ് ചൗഹാന്‍ സര്‍ക്കാരിനു സാധിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മാസം ഒന്നു മുതല്‍ 10 വരെ ഏഴ് സംസ്ഥാനങ്ങളില്‍ നടക്കുന്ന കര്‍ഷക സമരത്തിന്റെ പ്രധാന കേന്ദ്രമായ മന്‍ദ്‌സോറില്‍ ആയിരക്കണക്കിനു കര്‍ഷകരാണ് റാലിയില്‍ പങ്കെടുത്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss