|    Nov 14 Wed, 2018 6:56 pm
FLASH NEWS

കോണ്‍ഗ്രസ്-ലീഗ് ഈഗോ; നിലമ്പൂര്‍ ജില്ലാ ആശുപത്രി വികസനം ഇഴഞ്ഞു നീങ്ങുന്നു

Published : 2nd March 2018 | Posted By: kasim kzm

നിലമ്പൂര്‍: ലീഗ് ഭരിക്കുന്ന ജില്ലാ പഞ്ചായത്തും കോണ്‍ഗ്രസ് അംഗം ചെയര്‍പേഴ്‌സണായ നിലമ്പൂര്‍ നഗരസഭ ഭരണസമിതിയും തമ്മിലുള്ള തര്‍ക്കം മൂലം നിലമ്പൂര്‍ ജില്ലാ ആശുപത്രി വികസനം ഇഴഞ്ഞ് നീങ്ങുന്നു. ജില്ലാ ആശുപത്രിയിലേക്ക് കോഴിക്കോട്-നിലമ്പൂര്‍-ഗൂഡല്ലൂര്‍ പാതയില്‍ നിന്നും വേഗത്തില്‍ ആശുപത്രിയിലേക്ക് എത്താനായി ആശുപത്രിയുടെ പിറക് വശത്ത് സ്വകാര്യ വ്യക്തിയായ പാമ്പുതൂക്കില്‍ വീട്ടില്‍ ജോണ്‍ അഗസ്റ്റിന്‍  വിട്ട് കൊടുത്തിരുന്നു.
എന്നാല്‍ സ്ഥലം ഏറ്റെടുക്കാതെ ആശുപത്രിക്ക് ഗുണകരമായ റോഡ് വികസനം ഇല്ലാതാവുകയാണ്. നിലമ്പൂര്‍ താലൂക്ക് ആശുപത്രിയായിരുന്ന സമയത്താണ് ജോണ്‍ അഗസ്റ്റിന്‍ 15 അടി വീതിയിലുള്ള സ്ഥലം റോഡിനായി സൗജന്യമായി വിട്ട് നല്‍കി നഗരസഭക്ക് സമ്മതപത്രം കൈമാറിയത്.
എന്നാല്‍ അന്നത്തെ എച്ച്എംസിയും, നഗരസഭ ഭരണ സമിതിയും സഥലം ഏറ്റെടുക്കുകയോ നടപടി ക്രമങ്ങള്‍ ആരംഭിക്കുകയോ ചെയ്തില്ല. തുടര്‍ന്ന് ജില്ലാ ആശുപത്രിയായി മാറിയതോടെ ജില്ലാ പഞ്ചായത്ത് ആശുപത്രിയുടെ ഭരണനിര്‍വഹണം ഏറ്റെടുത്തു. എന്നാല്‍ ജില്ലാ പഞ്ചായത്തും ആശുപത്രിയിലേക്കുള്ള റോഡിന് നല്‍കിയ സ്ഥലം ഏറ്റെടുക്കാന്‍ തയ്യാറായില്ല.
നിലവില്‍ ഗതാഗതകുരുക്ക് രൂക്ഷമായ റോഡിലൂടെ ആംബുലന്‍സുകളടക്കം ആശുപത്രിയിലെത്താന്‍ ബുദ്ധിമുട്ടുമ്പോഴാണ്  സ്ഥലം വിട്ട് നല്‍കിയിട്ടും ലീഗ്-കോണ്‍ഗ്രസ് രാഷ്ട്രീയ തര്‍ക്കം മൂലം റോഡ് വികസനം എങ്ങുമെത്താനാവാതെ നില്‍ക്കുന്നത്. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ സ്ഥലം ഏറ്റെടുത്ത് ആശുപത്രിയുടെ വികസനത്തിന് കൂടി കാരണാമായേക്കാവുന്ന റോഡ് നിര്‍മിക്കണം എന്നാവശ്യപ്പെട്ട് സിപിഎം നിലമ്പൂര്‍ ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി രംഗത്ത് വന്നിരിക്കുകയാണ്. സ്ഥലം ഏറ്റെടുത്ത് റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ തയാറായില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സിപിഎം നിലമ്പൂര്‍ ബ്രാഞ്ച് കമ്മിറ്റി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss