|    Dec 11 Tue, 2018 3:12 am
FLASH NEWS
Home   >  Kerala   >  

കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിക്കെതിരേ ജോസഫ് വാഴയ്ക്കന്‍: ഇന്നത്തെ യോഗം വാര്‍ത്ത സൃഷ്ടിക്കാന്‍ മാത്രം

Published : 11th June 2018 | Posted By: sruthi srt

കോഴിക്കോട്: ഇന്ന് നടക്കാന്‍ പോവുന്ന കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിക്കെതിരേ കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാവ് ജോസഫ് വാഴയ്ക്കന്‍.ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.അദ്ദേഹത്തിന്റെ വാക്കുകള്‍, കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി ഇന്ന് യോഗം ചേരുകയാണ്….നാം എന്തു പ്രതീക്ഷിക്കണം?കെപിസിസി എസ്‌സിക്യൂട്ടീവിന് എണ്ണം കൂടുതലാണെന്നു പറഞ്ഞാണ് ഭരണഘടനാതീതമായ ഈ സമിതിക്കു രൂപം കൊടുത്തത്. സംസ്ഥാനത്തെ ൈദനംദിന രാഷ്ട്രീയവിഷയങ്ങളില്‍ പങ്കാളിയാകുന്ന എത്രപേര്‍ ഈ സമിതിയില്‍ ഉണ്ട്?

സ്വന്തം അജണ്ടകളുടെ പേരിലും മോഹഭംഗങ്ങളുടെ പേരിലും പരസ്യപ്രസ്താവന നടത്തി അച്ചടക്കലംഘനം നടത്തുന്നവരാണ് പകുതിയിലധികം പേരുമെന്നു പറയുന്നതില്‍ ദുഃഖമുണ്ട്. ഇന്നത്തെ യോഗത്തില്‍ പോലും വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിലായിരിക്കും പലര്‍ക്കും താല്‍പര്യം. പാര്‍ട്ടിക്ക് നന്മയുണ്ടാവുന്ന ഒരാലോചനയും നടക്കാനിടയില്ല. കെപിസിസി എക്‌സിക്യൂട്ടിവാണ് ഇത്തരം കാര്യങ്ങളില്‍ നയപരമായ തീരുമാനങ്ങളെടുക്കാന്‍ അധികാരമുള്ള സമിതി; അത് ഉടന്‍ വിളിച്ചുചേര്‍ക്കണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss