|    Jul 20 Fri, 2018 1:58 pm
FLASH NEWS

കോണ്‍ഗ്രസ് മുക്ത ഭാരതം ബിജെപിയുടെ സ്വപ്‌നം മാത്രം

Published : 18th September 2017 | Posted By: fsq

 

ബാലുശ്ശേരി: കോണ്‍ഗ്രസ് മുക്തഭാരതം എന്നത് ബിജേപിയുടെ സ്വപ്‌നം മാത്രമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍. ബാലുശ്ശേരി മണ്ഡലം കോണ്‍ഗ്രസ് 88, 89 ബൂത്തുകമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്ദിരാജി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഉണ്ടാക്കിയ നേട്ടങ്ങള്‍ മാത്രമാണ് ഇപ്പോഴും രാജ്യത്തിന്റെ നിലനില്‍പ്പിന് ആധാരം. പെട്രോളിയം ഡീസല്‍ വില മുമ്പെങ്ങുമില്ലാത്ത വര്‍ദ്ധിച്ചത് ജനങ്ങള്‍ക്ക് ഏറെ ദുരിതമുണ്ടാക്കിയിരിക്കുകയാണ്.വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ മാത്രമാണ് നരേന്ദ്ര മോദിക്ക് താല്പര്യമെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ്  പഠനഗവേഷണകേന്ദ്രം ചെയര്‍മാന്‍ സിവി ബാലകൃഷ്ണന്‍ ക്ലാസെടുത്തു. ഹരീഷ് അമ്പലത്തില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി മെംബര്‍മാരായ കെ രാമചന്ദ്രന്‍മാസ്റ്റര്‍, കെ ബാലകൃഷ്ണന്‍കിടാവ്, കെ എം. ഉമ്മര്‍, ബ്ലോക്ക് പ്രസിഡന്റ് കെ.കെ പരീദ്,െൈവസ്പ്രിസിഡന്റ് വി സി വിജയന്‍, മണ്ഡലം പ്രസി സിരാജന്‍, രാജേന്ദ്രന്‍ ചാക്യാണ്ടി, അഡ്വ. പി രാജേഷ്‌കുമാര്‍, അഡ്വ. വിനോദ്, തെക്കയില്‍ ബഷീര്‍  സംസാരിച്ചു. ഇന്ദിരാജിയുടെ ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss