|    Aug 18 Fri, 2017 7:41 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കോണ്‍ഗ്രസ് ഭരണത്തേക്കാള്‍ സ്ഥിതി മോശം: ശിവസേന

Published : 20th September 2016 | Posted By: SMR

മുംബൈ: ഉറി ആക്രമണത്തി ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തി ശിവസേന. സ്ഥിതിഗതികള്‍ മുന്‍ കോ ണ്‍ഗ്രസ് ഭരണത്തേക്കാള്‍ വഷളായിരിക്കുകയാണെന്ന് സേന ആരോപിച്ചു. പ്രധാനമന്ത്രിക്ക് പാകിസ്താനെ എതിര്‍ക്കാനോ അക്രമികളെ തുരത്താനോ കഴിയുന്നില്ല. ലോകത്ത് പ്രതിച്ഛായ ഉണ്ടാക്കാനുള്ള മോദിയുടെ ശ്രമം നിഷ്ഫലമാവുമെന്നും സേനയുടെ മുഖപത്രമായ സാമ്‌നയില്‍ പ്രസിദ്ധീകരിച്ച പത്രാധിപക്കുറിപ്പില്‍ പറഞ്ഞു.
ജമ്മുകശ്മീര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് പട്ടാളനിയമം പ്രഖ്യാപിക്കണം. ഈ ആക്രമണത്തിലൂടെ പാകിസ്താന്‍ ഇന്ത്യക്കെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണത്തില്‍ പാകിസ്താന്റെ പങ്ക് അന്വേഷിക്കേണ്ട കാര്യമില്ല. അന്താരാഷ്ട്രതലത്തി ല്‍ അതിന് യാതൊരു വിലയുമില്ല. അമേരിക്ക ഉസാമ ബിന്‍ ലാദിനെ നേരിട്ടതുപോലെ ഇന്ത്യ പാകിസ്താനെ നേരിട്ടില്ലെങ്കില്‍ അന്താരാഷ്ട്രതലത്തില്‍ പ്രതിച്ഛായ ഉണ്ടാക്കാ ന്‍ ശ്രമിക്കുന്നതില്‍ ഒരു പ്രയോജനവുമില്ലെന്നും സാമ്‌ന ചൂണ്ടിക്കാട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക