|    May 26 Fri, 2017 4:53 pm
FLASH NEWS

കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് എല്‍ഡിഎഫിന് വേണ്ടിയെന്നു കേരളാ കോണ്‍ഗ്രസ് (എം)

Published : 11th November 2015 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: നഗരസഭാ ഭരണം ഇടതുമുന്നണിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഗൂഢാലോചന നടത്തിയതായി കേരള കോണ്‍ഗ്രസ് (എം) നഗരസഭാ കമ്മിറ്റി.
കാലങ്ങളായി യുഡിഎഫ് ഭരിക്കുന്ന ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതു സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് വിജയവീഥി ഒരുക്കിയാണ്. സിപിഎം ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയ സി കെ സഹദേവനെതിരായി മല്‍സരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ധൈര്യം കാണിക്കാതെ ബോധപൂര്‍വം മാറിനിന്നു.
മുസ്‌ലിം, ഈഴവ, റോമന്‍ കത്തോലിക്ക വിഭാഗത്തില്‍ നിന്നു നിരവധി നേതാക്കളുണ്ടായിട്ടും അവരാരും പാര്‍ട്ടി പരിഗണിക്കാത്തതിനാലോ പരാജയഭീതികൊണ്ടോ തിരഞ്ഞെടുപ്പ് രംഗത്തുവന്നില്ല. കട്ടയാട് വാര്‍ഡില്‍ യുഡിഎഫിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി എല്‍ സാബുവിനെതിരായി മല്‍സരിച്ച എല്‍ഡിഎഫിലെ പ്രേംസായിയെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ വീടുകയറി പ്രവര്‍ത്തിച്ചു.
തിരഞ്ഞെടുപ്പ് കാലത്തുണ്ടാവുന്ന സ്വാഭാവിക അഭിപ്രായവ്യത്യാസങ്ങള്‍പോലും പരിഹരിക്കുന്നതിന് തുനിയാതെ യാതൊരു മേല്‍നോട്ടവും ഇടപെടലും നടത്താതെ കോണ്‍ഗ്രസ് നേതാക്കള്‍ കാഴ്ചക്കാരാവുകയാണുണ്ടായത്. യുഡിഎഫിനെതിരായി പ്രവര്‍ത്തിച്ച നേതാക്കള്‍ക്കെതിരേ നടപടിയെടുക്കാതെ മൗനികളായിരിക്കുന്നതു പ്രതിഷേധാര്‍ഹമാണെന്നും യോഗം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് കെ പി ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി പി അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day