|    Sep 24 Sun, 2017 3:16 am
FLASH NEWS

കോണ്‍ഗ്രസ് പ്രവര്‍ത്തകനു വെട്ടേറ്റു

Published : 21st November 2016 | Posted By: SMR

വെള്ളറട: കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിവീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ ഏലിവാലന്‍കോണം വിനീത് ഭവനില്‍ വിജയന്‍ (41) തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഏഴംഗ സിപിഎം പ്രവര്‍ത്തകരാണു ബൈക്കിലെത്തി വടിവാള്‍ ഉപയോഗിച്ച് വെട്ടിവീഴ്ത്തിയതെന്ന് വിജയന്‍ പറഞ്ഞു. 16നു വൈകീട്ട് ഏഴിനായിരുന്നു ആക്രമണം. സിപിഎം പ്രവര്‍ത്തകരായ കിളിയൂര്‍ സ്വദേശി സുബിന്‍ (26), വാവച്ചന്‍ (27), ജ്യോതി (25), ജ്യോതി (29), ജിനേഷ് (28), ടിന്റു (30), സനന്‍ (25), അഭിലാഷ് (27) എന്നിവരാണ് ആക്രമിച്ചതെന്നു പോലിസിന് മൊഴിനല്‍കിയിട്ടുണ്ട്. ആക്രമണ സ്ഥലത്തു നിന്ന് പോലിസ് പിടിച്ചെടുത്ത പള്‍സര്‍ ബൈക്കിനെ സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ നിന്നു കടത്തിയതിനെക്കുറിച്ചും അന്വേഷണം നടത്തണമെന്നു ബ്ലോക്ക് പഞ്ചായത്തംഗം മണലി സ്റ്റാന്‍ലി ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക