|    Jan 18 Wed, 2017 7:43 pm
FLASH NEWS

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Published : 7th October 2016 | Posted By: SMR

പാലക്കാട്: വാളയാറില്‍ മലബാര്‍ സിമന്റ്‌സ് കമ്പനി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രി ഇ പി ജയരാജനെ വഴിതടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പാലക്കാട് കോട്ടമൈതാനത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.
അകമ്പടി പോവുകയായിരുന്ന പോലിസ് വാഹനത്തിനും മന്ത്രിയുടെ കാറിനും മുന്നിലേക്ക് പത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി ചാടിവീഴുകയായിരുന്നു. തുടര്‍ന്ന് പൈലറ്റ് വാഹനത്തിലെ പോലിസുകാര്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. കോണ്‍ഗ്രസ് പാലക്കാട് നഗരസഭാ കക്ഷി നേതാവ് ഭവദാസിന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തകര്‍ മന്ത്രിയെ തടഞ്ഞത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക