|    May 25 Thu, 2017 9:51 pm
FLASH NEWS

കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published : 14th July 2016 | Posted By: SMR

ചാവക്കാട്: കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചകേസില്‍ പ്രതി രണ്ട് വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ തൊട്ടാപ്പ് പുതുവീട്ടില്‍ മുസ്തഫ(22)യെയാണ് ചാവക്കാട് സിഐ എ ജെ ജോണ്‍സന്‍, എസ്‌ഐ എം കെ രമേഷ്, അഡീഷനല്‍ എസ്‌ഐ കെ വി മാധവന്‍, കോണ്‍സ്റ്റബിള്‍മാരായ ലോഫിരാജ്, സുബീഷ്, ബിന്ദുരാജ് എന്നിവരടങ്ങിയ പോലിസ് സംഘം അറസ്റ്റ് ചെയ്തത്.
2014 ജൂലൈ 14ന് മുനക്കകടവ് അഴിമുഖത്ത് പോയി കൂട്ടുകാരോടൊപ്പം  ൈബക്കില്‍ തിരിച്ച് വരുന്നതിനിടെ ചാവക്ക ാട് നഗരസഭ  േക ാണ്‍ഗ്രസ് 24ാം വ ാര്‍ഡ് പ്രസിഡ ന്റ്‌ബേബി റോഡ് ചക്കരവീട്ടീല്‍ നജുമുദ്ദീന്‍ (2 2)നെ െതാട്ടാപ്പി ല്‍ വെച്ച് അക്രമിച്ച് വധിക്കന്‍ ശ്രമിച്ച കേസിലാണ്അറസ്റ്റ്.
ആക്രമണത്തില്‍ തലക്കും കൈക്കും ഗുരുതരമായി പരിക്കേറ്റ നജുമുദ്ദീന്‍ മാസങ്ങളോളം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
കേസിലെ മറ്റു പ്രതികളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായ തൊട്ടാപ്പ് സ്വദേശികളായ അജ്മല്‍, ഷുഹൈബ്, സാബിത്ത്, റാഷി, നിസാര്‍, മുനീഫ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ നാലാം പ്രതിയാണ് മുസ്തഫ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day