|    Jan 24 Tue, 2017 12:56 pm
FLASH NEWS

കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ദുരൂഹമരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

Published : 21st April 2016 | Posted By: SMR

ഉദുമ: മാങ്ങാട് മേല്‍ബാര കോളനിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വീട്ടിനകത്ത് സംശയകരമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു.
പെയിന്റിങ് തൊഴിലാളിയായിരുന്ന ചന്ദ്രനാ(40)ണ് മരണപ്പെട്ടത്.
ചന്ദ്രന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ഇതേ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബേക്കല്‍ പോലിസ് സ്‌റ്റേഷനിലേയ്ക്ക് കോളനിവാസികള്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി ആഭ്യന്തര വകുപ്പ് ഉത്തരവായത്.
കഴിഞ്ഞ മാസം അഞ്ചിന് രാത്രിയാണ് ചന്ദ്രന്‍ മരണപ്പെട്ടത്. പിറ്റേന്ന് രാവിലെ വീട്ടിലെത്തിയ ഏതാനും പേരാണ് ചന്ദ്രനെ വീട്ടിനകത്തു അബോധാവസ്ഥയില്‍ കണ്ടത്.
മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത്.
ഹൃദയാഘാതമാണ് മരണ കാരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപോര്‍ട്ട്.
അതേസമയം മരണപ്പെടുന്നതിനു മുമ്പ് ചന്ദ്രന്റെ ഗുഹ്യഭാഗത്തു ക്ഷതമേറ്റിരുന്നതായും കണ്ടെത്തി.
എന്നാല്‍ ലോക്കല്‍ പോലിസ് നടത്തിയ അന്വേഷണത്തില്‍ മരണകാരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 66 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക