|    Aug 19 Sat, 2017 12:51 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി നാളെ

Published : 7th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് നാളെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതി യോഗം ചേരും. പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ടും ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഓര്‍മ പുതുക്കിയും പ്രമേയങ്ങള്‍ പാസാക്കും.ഇതേ ദിവസം തന്നെയാണ് ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലവും പുറത്തുവരുക. കോണ്‍ഗ്രസ് അധ്യക്ഷയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായ അഹമ്മദ് പട്ടേലാണ് ഇവിടെ മല്‍സരിക്കുന്നത്. പട്ടേലിനെ വിജയിപ്പിക്കാന്‍ എല്ലാ അടവുകളും പയറ്റുന്ന കോണ്‍ഗ്രസ്, തങ്ങളുടെ ഗുജറാത്തിലെ എംഎല്‍എമാരെ കര്‍ണാടകത്തിലെ റിസോര്‍ട്ടിലാണ് താമസിപ്പിച്ചിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക