|    Jul 24 Mon, 2017 4:30 pm
Home   >  Kerala   >  

കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് വലിയ ശസ്ത്രക്രിയ ആവശ്യമാണ്: മുരളീധരന്‍

Published : 16th July 2016 | Posted By: mi.ptk

k-muraleedharan_

കോഴിക്കോട്: കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍. നേതൃത്വത്തിന് ആശങ്ക സ്വന്തം കാര്യത്തില്‍ മാത്രമാണെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. പാര്‍ട്ടിയ്ക്ക് സമരം നടത്താനുള്ള കഴിവ് നഷ്ടപെട്ടെന്നും ഇപ്പോഴുണ്ടായ വീഴ്ചയില്‍ നിന്ന് കോണ്‍ഗ്രസ് കരകയറുന്ന ലക്ഷണമില്ലെന്നും മുരളീധരന്‍ പറഞ്ഞു. ആര്‍ക്കെങ്കിലുമെതിരെ പരാതി കൊടുത്താല്‍ പ്രമോഷന്‍ നല്‍കുന്ന നേതൃത്വമാണ് ഇപ്പോഴുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചത് ജനപിന്തുണ കൊണ്ട് മാത്രമാണെന്നും പണം കൊടുത്തിട്ട് പോലും പ്രചരണത്തിനിറങ്ങാന്‍ ആളെ കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക