|    Sep 24 Mon, 2018 1:31 pm
Home   >  Pravasi  >  Gulf  >  

കോണ്‍ഗ്രസ് നേതൃത്വത്തിനു അഭിനന്ദനം

Published : 19th May 2018 | Posted By: G.A.G

ജിദ്ദ: ജനാധിപത്യത്തെ മോദിയുടെ ഏകാധിപത്യത്തിലേയ്ക്ക് വഴിമാറ്റുന്ന ഘട്ടത്തില്‍, കോണ്‍ഗ്രസ് നേതൃത്ത്വത്തിന്റെ ശക്തമായ ഇടപെടലുകള്‍ കൊണ്ടാണ് കര്‍ണാടകയില്‍ യെദുരപ്പയ്ക്ക്  രാജിവെച്ചു ഓടേണ്ടി വന്നതെന്ന്  ഒ ഐ സി സി റീജണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീര്‍ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു. അര്‍ദ്ധ രാത്രിയിലും കണ്ണിമ വെട്ടാത്തതെ കാവല്‍ നിന്നതിനാല്‍,  ഇനിയും അസ്തമിക്കാത്ത പ്രതീക്ഷയായി കോണ്‍ഗ്രസ് ജന ഹൃദയങ്ങളില്‍  ഒരിക്കല്‍ കൂടി മാറിയിരിക്കുന്നു. അധികാര ശക്തി കൊണ്ടും പണാധിപത്യം കൊണ്ടും ജനങ്ങളെ വിലക്ക് എടുക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിന്റെ രാജ്യത്തോടുള്ള പ്രതിബദ്ധത ഇനിയും മനസിലാക്കാത്തവര്‍ വിഡ്ഢികളുടെ സര്‍ഗ്ഗത്തിലെന്നും മുനീര്‍ പറഞ്ഞു.  മതേതരതത്വത്തിനു നേരെയുള്ള ക്ഷത നിയന്ത്രണ യജ്ഞം കോണ്‍ഗ്രസ് വിജയകരമായി നിര്‍വ്വഹിച്ചു. ഇതിനു സഹായകരമായി വര്‍ത്തിച്ച കര്‍ണാടക ജനതയെയും കോണ്‍ഗ്രസ് നേതൃത്വത്തെയും അഭിനന്ദിക്കുന്നതായും മുനീര്‍ പറഞ്ഞു. 2019  ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മുന്‍ നിര്‍ത്തി ജനാധിപത്യ ചേരി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ഒരിക്കല്‍ കൂടി ബോധ്യപ്പെത്തിയിരിക്കുന്നു. ഈ തിരിച്ചറിവ് ഓരോ ഇന്ത്യക്കാരനും വെളിച്ചം പകരുന്നതാണെന്നും മുനീര്‍ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss