|    Mar 24 Fri, 2017 3:40 am
FLASH NEWS

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് ഷാനിമോള്‍ ഉസ്മാന്‍

Published : 9th June 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവും മുന്‍ എഐസിസി സെക്രട്ടറിയുമായ ഷാനിമോള്‍ ഉസ്മാന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഷാനിമോളുടെ ആരോപണം. കോ ണ്‍ഗ്രസ്സിലെ ഗ്രൂപ്പ്- ജാതി രാഷ്ട്രീയത്തിന്റെ എന്നത്തേയും ഇരയാണ് താനെന്നു പറയേണ്ടിവന്നതില്‍ ദുഃഖിക്കുന്നുവെന്ന് ഷാനിമോള്‍ ചൂണ്ടിക്കാട്ടി.
കെഎസ്‌യു പ്രവര്‍ത്തകയായി രാഷ്ട്രീയജീവിതത്തിലേക്കു കടക്കുമ്പോള്‍ നീതിബോധവും മതേതര ചിന്തകളും ജനാധിപത്യ മൂല്യങ്ങളും കവിഞ്ഞൊഴുകുന്ന ഒരു നിറഞ്ഞ ചുറ്റുപാടിലാണെന്ന തോന്നലായിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ തിരഞ്ഞെടുപ്പിലും പാര്‍ട്ടി പദവിയിലുമുള്ള മുന്‍ഗണനയുടെ മാനദണ്ഡം കറകളഞ്ഞ ഗ്രൂപ്പും ജാതിയുമാണെന്നു മനസിലായി. മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്നപ്പോള്‍ കേരളത്തിലെ നേതാക്കള്‍ അറിയാതെ ഒന്നരവര്‍ഷത്തോളം രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം രാജ്യം മുഴുവന്‍ പ്രവര്‍ത്തിച്ചതും എഐസിസി സെക്രട്ടറിയായി സോണിയഗാന്ധി നോമിനേറ്റ് ചെയ്തതും കേരളത്തിലെ നേതാക്കള്‍ എന്റെ കുറവായാണു കണ്ടത്. ഇക്കാര്യം കേരളത്തില്‍ ആരെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ ഗ്രൂപ്പ്- ജാതി സമവാക്യങ്ങളില്‍ തട്ടി തന്നെ തെറിപ്പിക്കുമായിരുന്നു. കാസര്‍കോട് പാര്‍ലമെന്റ് സീറ്റ് വേണ്ടന്നുവച്ചപ്പോള്‍ വേദനയോടും പ്രതിഷേധത്തോടും തന്നെ നോക്കിക്കണ്ട സാധാരണ കോ ണ്‍ഗ്രസ് പ്രവര്‍ത്തകരും പൊതുജനങ്ങളും നിരവധിയാണ്. അവരെ മാനിച്ചാണ് ഒറ്റപ്പാലത്തു മല്‍സരിച്ചത്.
ആശ്രിത വാല്‍സല്യത്തിന്റെയും പാരമ്പര്യസിദ്ധാന്തത്തിന്റെയും ഭാഗമാവാത്തതിനാല്‍ അര്‍ഹിക്കാത്ത ഒരു സ്ഥാനത്തും എത്തിയില്ലെന്ന് അഭിമാനത്തോടെ ഓര്‍മിക്കുന്നതായും ഷാനിമോള്‍ പറയുന്നു. ഈ അനുഭവം തനിക്കു മാത്രമല്ല, നിരവധി ആളുകള്‍ക്കു സംഭവിച്ചിട്ടുണ്ട്. അനീതി മാത്രം തലമുറകള്‍ക്കു സംഭാവന ചെയ്തു മുന്നോട്ടുപോവുന്നത് സമൂഹം കൃത്യമായി ശ്രദ്ധിക്കുന്നുണ്ട്. അക്രമരാഷ്ട്രീയവും വര്‍ഗീയതയും ശക്തമായി നേരിടണമെങ്കില്‍ യുവജനങ്ങള്‍ക്ക് അനുകൂലമായ തലമുറമാറ്റം അനിവാര്യമാണ്. ഈ കുറിപ്പ് പ്രതിഷേധത്തിന്റെയോ പ്രതികാരത്തിന്റെയോ നിരാശയുടെയോ ഭാഗമല്ലെന്നും മറിച്ച് 34 വര്‍ഷത്തെ തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും ഷാനിമോള്‍ ചൂണ്ടിക്കാട്ടുന്നു. സങ്കടങ്ങളിലും ഒറ്റപ്പെടലുകളിലും തന്നെ പിന്തുണച്ച എല്ലാ വര്‍ക്കും ഒരായിരം നന്ദി അറിയിച്ചാണ് ഷാനിമോള്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

(Visited 189 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക