|    Oct 22 Mon, 2018 6:19 pm
FLASH NEWS
Home   >  Kerala   >  

കോണ്‍ഗ്രസ് നേതാവിന് നേരെ ആക്രമണം;ജനനേന്ദ്രിയം വെട്ടി

Published : 15th September 2017 | Posted By: mi.ptk

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവിന് നേരെ അജ്ഞാതരുടെ ആക്രമണം. കോണ്‍ഗ്രസ് മാറനല്ലൂര്‍ മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി സജികുമാറിന് നേരെയാണ് ആക്രമണം. വീട്ടില്‍ അതിക്രമിച്ചുകയറിയ ആറംഗ സംഘം സജികുമാറിനെ  ആക്രമിക്കുകയായിരുന്നു. കൈകാലുകള്‍ക്കും ജനനേന്ദ്രിയത്തിനും പരിക്കേറ്റ സജികുമാറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. സ്‌കൂട്ടറുകളിലെത്തിയ ആറംഗ സംഘം വീട്ടില്‍ അതിക്രമിച്ചുകയറി സജികുമാറിനെ മര്‍ദ്ദിക്കുകയായിരുന്നു. കമ്പിവടികൊണ്ട് കൈകാലുകള്‍ അടിച്ചൊടിച്ചു. ജനനേന്ദ്രിയത്തിനു വെട്ടേറ്റിട്ടുണ്ട്.
മാതാപിതാക്കളുടെ നിലവിളികേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും അക്രമിസംഘം കടന്നുകളഞ്ഞിരുന്നു. ഗുരുതരമായി പരിക്കേറ്റ സജികുമാറിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവസ്ഥലത്തുനിന്ന് അക്രമികളുടേതെന്ന് കരുതുന്ന രണഅട് ആക്ടീവ സ്‌കൂട്ടര്‍ കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ മാറനല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss