|    Jan 21 Sat, 2017 5:41 am
FLASH NEWS

കോണ്‍ഗ്രസ് നേതാവിന് എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍ സ്വീകരണം

Published : 3rd April 2016 | Posted By: SMR

മട്ടന്നൂര്‍: കോണ്‍ഗ്രസ് നേതാവ് സംഘടനാ ഭാരവാഹിത്വം രാജിവച്ച് എല്‍ഡിഎഫ് കണ്‍വന്‍ഷനിലെത്തി.
ന്യൂനപക്ഷ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ ചെയര്‍മാനും ഐഎന്‍ടിയുസിയുടെയും കര്‍ഷക കോണ്‍ഗ്രസിന്റെയും മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ കാദര്‍ മണക്കായിയാണ് കോണ്‍ഗ്രസ് അംഗത്വവും പോഷകസംഘടനാ ഭാരവാഹിത്വവും രാജിവച്ച് എല്‍ഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.—
ന്യൂനപക്ഷങ്ങളുടെ സംരക്ഷണം എല്‍ഡിഎഫിനേ സാധ്യമാവുകയുള്ളൂവെന്ന തിരിച്ചറിവിലാണ് വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കുന്നതെന്ന് കാദര്‍ മണക്കായി പറഞ്ഞു.
എല്‍ഡിഎഫ് മട്ടന്നൂര്‍ മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്ത കാദര്‍ മണക്കായിയെ സിപിഎം കേന്ദ്രകമ്മിറ്റിയംഗവും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ ഇ പി ജയരാജന്‍ ഹാരമണിയിച്ച് സ്വീകരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 47 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക