|    Oct 18 Wed, 2017 2:48 pm
FLASH NEWS

കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ വീണ്ടും അക്രമം; സിസിടിവി ദൃശ്യങ്ങളില്‍ അക്രമി കുടുങ്ങി

Published : 12th July 2016 | Posted By: SMR

തൃക്കരിപ്പൂര്‍: ഇളമ്പച്ചിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിന്റെ ജനല്‍ ചില്ല് മൂന്നാമതും തകര്‍ത്തു. സിസിടിവി ദൃശ്യങ്ങളില്‍ അക്രമി കുടുങ്ങി. കോണ്‍ഗ്രസ് തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറിയും പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം പ്രസിഡന്റുമായ കെ വി കുഞ്ഞികൃഷ്ണന്റെ വീടിന് നേരെ ഇന്നലെ പുലര്‍ച്ചെ 1.30 ഓടെയാണ് അക്രമം ഉണ്ടായത്. താഴത്തെ നിലയിലെ കിടപ്പ് മുറിയുടെ ജനല്‍ ചില്ലാണ് കല്ലുകൊണ്ടു അടിച്ചു തകര്‍ത്തത്. ശബ്ദം കേട്ട് വീട്ടുകാര്‍ ലൈറ്റ് ഇടുമ്പോഴേക്കും അക്രമി ഓടി രക്ഷപ്പെടുന്ന ദൃശ്യമാണ് സിസിടിവിയില്‍ പതിഞ്ഞത്. കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും കുഞ്ഞികൃഷ്ണന്റെ വീടിനും ചുറ്റുമതിലിനും നേരെ അക്രമം നടന്നിരുന്നു. അക്രമത്തിനിരയായ വീട് കോണ്‍ഗ്രസ് നേതാക്കളായ കെ പി കുഞ്ഞിക്കണ്ണന്‍, അഡ്വ.കെ കെ രാജേന്ദ്രന്‍, പി കുഞ്ഞിക്കണ്ണന്‍, കെ വി മുകുന്ദന്‍, എം രജീഷ് ബാബു സന്ദര്‍ശിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക