|    Jan 17 Tue, 2017 12:47 am
FLASH NEWS

കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ ബോംബേറ്

Published : 23rd March 2016 | Posted By: SMR

തലശ്ശേരി: കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറ്. ധര്‍മടം ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സിക്രട്ടറിയും മുന്‍പഞ്ചായത്തംഗവുമായ പി ടി സനല്‍കുമാറിന്റെ പാലയാട്ടെ സൗരാഗം എന്ന വീടിന് നേരെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടോടെ ബോംബേറുണ്ടായത്.
വീടിനു മുറ്റത്ത് വീണ ബോംബ് ഉഗ്രസ്‌ഫോടനത്തോടെ പൊട്ടിത്തെറിക്കുകയും വന്‍കുഴി രൂപപ്പെടുകയും ചെയ്തു. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് വരുമ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടു.
സംഭവ സമയം സനല്‍കുമാറും ഭാര്യയയും മകനും വീട്ടിലുണ്ടായിരുന്നു. 2006ലും 2007ലും സനല്‍കുമാറിനെതിരേ വധശ്രമം ഉണ്ടായിരുന്നു. നിരന്തരം അക്രമം നടന്നതോടെ വീടിന്റെ മുന്‍വശത്ത കാമറ സ്ഥാപിച്ചിട്ടുണ്ട്. ഫോട്ടോപതിയുമെന്നതിനാല്‍ അക്രമികള്‍ ദൂരേനിന്നാണ് ബോംബെറിഞ്ഞതെന്ന് കരുതുന്നു.
ജില്ലാ പോലിസ് ചീഫ് ഹരിശങ്കര്‍, ഡിവൈസ്പി സുജുപോള്‍, ധര്‍മടം എസ് ഐ സന്തോഷ്‌കുമാറും സംഘവും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. സ്ഥലത്ത് നിന്ന് ബോംബിന്റെ അവശിഷ്ടം കണ്ടെടുത്തു.
തന്റെയും കുടുംബത്തിന്റെയും ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് സനല്‍കുമാര്‍ മുഖ്യമന്ത്രിക്കും മറ്റും സനല്‍കുമാര്‍നേരത്തെ പരാതി നല്‍കിയിരുന്നു. ധര്‍മടം എസ്‌ഐ ടി എന്‍ സന്തോഷിന്റെ നേതൃത്വത്തുള്ള സംഘം കേസ് അന്വേഷിക്കും.—

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക