|    Dec 15 Sat, 2018 3:40 pm
FLASH NEWS
Home   >  Kerala   >  

കോണ്‍ഗ്രസ് നേതാവിന്റെ വധം:സിപിഎം നേതാവിന് വധശിക്ഷ

Published : 21st April 2018 | Posted By: mi.ptk

ആലപ്പുഴ: കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതാവിന് വധശിക്ഷ. സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ആര്‍ ബൈജു(45)വിനെയാണ് കോടതി വധശിക്ഷക്ക് വിധിച്ചത്. ആലപ്പുഴ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. കൂട്ടുപ്രതികളായ അഞ്ച്  സിപിഎം പ്രവര്‍ത്തകരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ചേര്‍ത്തലയില്‍ കോണ്‍ഗ്രസ് നേതാവ് ദിവാകര(56)നെ കൊലപ്പെടുത്തിയ കേസിലാണ് വിധി. ചേപ്പിലപൊഴി വി സുജിത്(38), കോടനാട് എസ് സതീഷ് കുമാര്‍(38),ചേപ്പിലപൊഴി പി പ്രവീണ്‍(32),വാവള്ളി എം ബെന്നി(45), ചൂളക്കല്‍ എന്‍ സേതുകുമാര്‍(45) എന്നിവരെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
2009 നവംബര്‍ 29നാണ് ദിവാകരനെ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss