|    May 29 Mon, 2017 3:46 am
FLASH NEWS

കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Published : 24th September 2016 | Posted By: SMR

മംഗളൂരു: പള്ളിയില്‍ നിന്ന് ജുമുഅ നമസ്‌കാരം കഴിഞ്ഞ് കാറില്‍ സഞ്ചരിക്കുകയായിരുന്ന കോണ്‍ഗ്രസ് നേതാവിനെ തടഞ്ഞുനിര്‍ത്തി അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തി. സുള്ള്യക്കടുത്ത ബെല്ലാരിയിലെ ഇസ്മായില്‍ നെല്യമജലി(43)നെയാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ വെട്ടിക്കൊലപ്പെടുത്തിയത്. ഐവര്‍നാട് ജുമാമസ്ജിദില്‍ നിന്ന് ജുമുഅ നമസ്‌കാരം കഴിഞ്ഞ് തിരിച്ചുപോവുമ്പോള്‍ ഒരുസംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസ് സംബന്ധമായ ആവശ്യത്തിനായിരുന്നു ഇദ്ദേഹം ബെല്ലാരിയിലെത്തിയത്.
രണ്ട് വര്‍ഷം മുമ്പ് ഇദ്ദേഹത്തെയും ഭാര്യയെയും ഒരുസംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഭാര്യ വാഹിദ ഇസ്മായില്‍ മുന്‍ സുള്ള്യ താലൂക്ക് പഞ്ചായത്ത് അംഗമായിരുന്നു. ബെല്ലാരി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികള്‍ക്കായി വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. കൊലപാതകത്തെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day