|    Jun 23 Sat, 2018 2:07 am
FLASH NEWS

കോണ്‍ഗ്രസ് നേതാവിനെ ബിജെപിക്കാര്‍ കടയില്‍കയറി ആക്രമിച്ചു

Published : 31st January 2017 | Posted By: fsq

 

കൂത്തുപറമ്പ്: കോണ്‍ഗ്രസ് നേതാവിനെ ബിജെപി പ്രവര്‍ത്തകര്‍ കടയില്‍ക്കയറി ആക്രമിച്ചു. പാട്യം പത്തായക്കുന്നിലെ അമൃത ബേക്കറി ഉടമ പാട്യത്തെ മുള്ളന്റവിട വീട്ടില്‍ എം സുകുമാരന്‍ മാസ്റ്ററെ(62)യാണു ഒരുസംഘം ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഇന്നലെ രാവിലെയാണു സംഭവം. ഗുരുതരമായി പരിക്കേറ്റ സുകുമാരനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുകാലുകളുടെയും ഇടതു കൈയിന്റെയും എല്ലുകള്‍ അടിച്ചുതകര്‍ത്തിട്ടുണ്ട്. രാവിലെ ഏഴോടെ കട തുറന്ന ഉടനെയാണ് ആക്രമണം. രക്തത്തില്‍ കുളിച്ചുകടന്ന സുകുമാരനെ ഏറെ സമയത്തിനു ശേഷം ഇതുവഴിയെത്തിയ ബസ് യാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. കടയിലുണ്ടായിരുന്ന 10000ത്തോളം രൂപ മോഷണം പോയതായും പരാതിയുണ്ട്. അധ്യാപകമായ സുകുമാരന്‍ സര്‍വീസില്‍ നിന്നു വിരമിച്ച ശേഷമാണ് ബേക്കറി തുടങ്ങിയത്. നേരത്തെയും ഇദ്ദേഹത്തിന്റെ കടയ്ക്കു നേരെ ആക്രമണം നടന്നിരുന്നു. കടയില്‍ സ്ഥാപിച്ച സിസിടിവി കാമറ മോഷണം പോയതിനെ തുടര്‍ന്നു നല്‍കിയ പരാതിയില്‍ പോലിസ് ഒരു ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിലുള്ള വിരോധമാവാം ആക്രമണത്തിനു പിന്നിലെന്നാണു സംശയിക്കുന്നത്. കതിരൂര്‍ പോലിസ് പോലിസ് സ്ഥലത്തെത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss