|    Apr 28 Fri, 2017 9:48 am
FLASH NEWS

കോണ്‍ഗ്രസ് നേതാക്കള്‍ പഞ്ചായത്ത് ഭൂമി കൈയേറി പാലം നിര്‍മിച്ചതായി പരാതി

Published : 26th October 2016 | Posted By: SMR

താമരശ്ശേരി: കുളം ഉള്‍പ്പെടയുള്ള തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ടു നിക്തി കോണ്‍ഗ്രസ് നേതാക്കളുടെ ഭൂമിയിലേക്ക് പഞ്ചായത്ത് റോഡ് കൈയേറി അനധികൃതമായി പാലം നിര്‍മിച്ചതായി പരാതി.  ടി സിദ്ദീഖ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേരില്‍ ഒരേക്കര്‍ ഭൂമിക്ക് വഴിയില്ലെന്ന് കാണിച്ച് രജിസ്റ്റര്‍ ചെയ്ത ശേഷം അനധികൃതമായി പാലം നിര്‍മിച്ചുവെന്ന് കാണിച്ച് ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്.  പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് നേതാക്കളായ ടി സിദ്ദീഖ്, എന്‍ കെ അബ്ദുറഹിമാന്‍, പി സി ഹബീബ് തമ്പി എന്നിവരുടെ അധീനതയിലുള്ള ഭൂമിയിലേക്ക് തോടിന് കുറുകെ പഞ്ചായത്ത് റോഡിലേക്ക് പാലം നിര്‍മിച്ചതിനെതിരെയാണ് ഒരു—വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തെത്തിയത്. താമരശ്ശേരി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പെട്ട ചുങ്കത്ത് ഇവരുടെ അധീനതയിലുള് ഒരേക്കര്‍ ഭൂമിയിലേക്കാണ് ഇരുമ്പില്‍ചീടം കുന്ന് തോടിന് കുറുകെ രണ്ട് കോണ്‍ഗ്രീറ്റ് പാലങ്ങള്‍ നിര്‍മിച്ചത്. വിവരാവകാശ നിയമപ്രകാരം താമരശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നല്‍കിയ മറുപടിയില്‍ പാലം നിര്‍മിക്കാന്‍ പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കുന്നു. റോഡിന് ഭീഷണിയാവുന്ന രീതിയില്‍ നിര്‍മിച്ച പാലം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും താമരശ്ശേരി തഹസില്‍ദാര്‍ക്കും പരാതി നല്‍കിയതായി കോണ്‍ഗ്രസ് കട്ടിപ്പാറ മണ്ഡലം വൈസ് പ്രസിഡന്റ് മുസ്ഥഫ അമ്പായത്തോട് വ്യക്തമാക്കുന്നു.രേഖാമൂലം പരാതി നല്‍കിയെങ്കിലും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നാണ് ഇവരുടെ ആരോപണം. കുളം ഉള്‍പ്പെടെയുള്ള തണ്ണീര്‍തടം മണ്ണിട്ട് നികത്തിയതായും ആരോപണമുണ്ട്. പ്രദേശത്തെ കുടിവെള്ള പദ്ദതിക്ക് ഭീഷണിയാവുമെന്ന ആശങ്കയില്‍ നേരത്തെ പ്രദേശവാസികള്‍ രംഗത്തെത്തിയിരുന്നുവെങ്കിലും ഉന്നത ഇടപെടല്‍ കാരണം ഇവര്‍ പിന്‍മാറുകയായിരുന്നു. ഇതുസംബന്ധിച്ച് പരാതി ലഭിച്ചിരുന്നുവെന്നും തുടര്‍ നടപടികള്‍ സംബന്ധിച്ച് ഒന്നുമറിയില്ലെന്നുമാണ് പഞ്ചായത്ത് സെക്രട്ടറിയുടെ പ്രതികരണം.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day