|    Dec 15 Sat, 2018 12:35 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കോണ്‍ഗ്രസ് നേതാക്കള്‍ ക്ഷേത്രങ്ങളിലെത്തുന്നത് തിരഞ്ഞെടുപ്പ് അടുക്കുമ്പോഴെന്ന്

Published : 3rd December 2018 | Posted By: kasim kzm

ബന്‍സൂര്‍: തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് കോണ്‍ഗ്രസ് നേതാക്കള്‍ ക്ഷേത്രങ്ങളില്‍ പ്രാര്‍ഥന നടത്തുന്നതെന്നും എന്നാല്‍ ബിജെപിയെ സംബന്ധിച്ച് അത് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ ബന്‍സൂരില്‍ വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് കോണ്‍ഗ്രസ് നേതാക്കള്‍ ക്ഷേത്രങ്ങളില്‍ പ്രാര്‍ഥന തുടങ്ങുന്നത്. അതിനു മുമ്പ് അവരെ ക്ഷേത്രങ്ങളില്‍ കാണില്ല.
ക്ഷേത്രങ്ങളും പശുക്കളും കോണ്‍ഗ്രസ്സിന് തിരഞ്ഞെടുപ്പ് വിഷയമാവാം. പക്ഷേ, ബിജെപിക്ക് അവ തിരഞ്ഞെടുപ്പ് സ്റ്റണ്ടല്ല, സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗമാണ്- അദ്ദേഹം പറഞ്ഞു.55 വര്‍ഷം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് മൂലമാണ് രാജ്യം ദാരിദ്ര്യത്തിന്റെ പിടിയില്‍ ആയതെന്ന് നേരത്തെ ബന്‍സൂരില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ രാജ്‌നാഥ് പറഞ്ഞിരുന്നു. 50 വര്‍ഷത്തിനിടയില്‍ രാജസ്ഥാനില്‍ 103 ഐടിഐകളാണ് കോണ്‍ഗ്രസ് സ്ഥാപിച്ചത്. എന്നാല്‍ വസുന്ധര രാജെ സര്‍ക്കാര്‍ അഞ്ചു വര്‍ഷംകൊണ്ട് 958 പുതിയ ഐടിഐകള്‍ സ്ഥാപിച്ചുവെന്നും മന്ത്രി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss