|    Dec 11 Tue, 2018 2:18 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കോണ്‍ഗ്രസ് നേതാക്കള്‍ക്ക്റിലയന്‍സ് വക്കീല്‍ നോട്ടിസ് അയച്ചു

Published : 24th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് റിലയന്‍സ് ഗ്രൂപ്പിനെതിരേ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കെതിരേ നിയമ നടപടികളുമായി കമ്പനി. ഇടപാടിലൂടെ അനില്‍ അംബാനി നേതൃത്വം നല്‍കുന്ന കമ്പനി അനര്‍ഹമായ ആനുകൂല്യങ്ങള്‍ സമ്പാദിച്ചെന്നായിരുന്നു കോണ്‍ഗ്രസ് ആരോപിച്ചിരുന്നത്. ഇതിനെതിരേ കമ്പനി കോണ്‍ഗ്രസ് നേതാക്കള്‍ക്കു വക്കീല്‍ നോട്ടീസയച്ചു. അനര്‍ഹമായ ആനുകൂല്യങ്ങള്‍ സമ്പാദിച്ചെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്നാണു നോട്ടീസിലെ പ്രധാന ആവശ്യങ്ങളിലൊന്ന്. അതേസമയം ക്രമക്കേട് നടന്നു എന്നതിനുള്ള തെളിവാണു നോട്ടീസെന്നും സത്യം പറയുന്നതില്‍ നിന്നു പിന്‍വാങ്ങില്ലെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss