കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു
Published : 2nd August 2016 | Posted By: SMR
തിരുവനന്തപുരം: കെ എം മാണിയെ അനുനയിപ്പിക്കാനുള്ള യുഡിഎഫ് ശ്രമങ്ങള്‍ക്ക് തിരിച്ചടിയേറ്റതിനു പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചു. ഉമ്മന്‍ചാണ്ടി, വി എം സുധീരന്, രമേശ് ചെന്നിത്തല എന്നിവരോട് ഈ മാസം നാലിന് ഡല്‍ഹിയിലെത്താനാണു നിര്‍ദേശം. കോണ്‍ഗ്രസ്സിലെ സംഘടനാപ്രശ്നങ്ങളും കെ എം മാണിയുമായുള്ള മുന്നണിപ്രശ്നങ്ങളും ചര്‍ച്ചചെയ്തേക്കും.
ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കുന്നിടത്തോളം കോണ്‍ഗ്രസ്സുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് മാണി. ബാര്‍ കോഴ ആരോപണം ഉയര്‍ത്തിയതില്‍ ചെന്നിത്തല അടക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്നും അദ്ദേഹം വിശ്വസിക്കുന്നു.
പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായിരിക്കാന് കേരളാ കോണ്‍ഗ്രസ് (എം) തീരുമാനിച്ചത്. എന്നാല്‍, മറ്റൊരു മുന്നണിയില്‍ ചേരുന്നതിനെ പി ജെ ജോസഫ് അനുകൂലിക്കുന്നില്ല. പാര്‍ട്ടിയെ ഒറ്റക്കെട്ടായി നിര്‍ത്തുന്നതിന്റെ ഭാഗമായി കെ എം മാണി പി ജെ ജോസഫുമായി ചര്‍ച്ച നടത്തി. ജോസഫ് വിഭാഗത്തിന്റെ പിന്തുണയുംകൂടി ലഭിച്ചതോടെ മാണി നിലപാട് കടുപ്പിച്ചു. ചരല്‍ക്കുന്നില്‍ ആറ്, ഏഴ് തിയ്യതികളില്‍ നടക്കുന്ന പാര്‍ട്ടി യോഗത്തില്‍ സുപ്രധാന തീരുമാനം പ്രഖ്യാപിക്കും. രമേശ് ചെന്നിത്തല ഇന്നലെ മാണിയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. അനുരഞ്ജനശ്രമങ്ങളില്‍ ഇടനിലക്കാരനാവുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ചര്‍ച്ചകള്‍ക്കുള്ള വഴിയടച്ചുകൊണ്ട് മാണി ഇന്നലെ ധ്യാനത്തിനു പോയത്.
അതേസമയം, കെ എം മാണി തങ്ങളുടെ മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹത്തിന് പ്രശ്നങ്ങളുണ്ടെങ്കില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.