|    Jan 21 Sat, 2017 2:10 pm
FLASH NEWS

കോണ്‍ഗ്രസ് തോല്‍വി: സുധീരന്‍ ഇന്ന് രാഹുലിനെ കാണും

Published : 7th June 2016 | Posted By: SMR

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ കനത്ത തിരിച്ചടി സംബന്ധിച്ച ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ ഇന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കാണും. പരാജയ കാരണങ്ങള്‍ വിശകലനം ചെയ്യാനായി ചേര്‍ന്ന കെപിസിസി ക്യാമ്പിന്റെ വിശദാംശങ്ങളാവും രാഹുലുമായി ചര്‍ച്ച ചെയ്യുക. രാവിലെ 10.30നാണ് കൂടിക്കാഴ്ച. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി സുധീരന് ചര്‍ച്ചയ്ക്ക് സമയം നല്‍കിയിട്ടില്ല.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പിന് മുമ്പ് ഡല്‍ഹിയിലെത്തിയ സുധീരന്‍ ഉമ്മന്‍ചാണ്ടിയുമായി പിണങ്ങിയാണ് ഡല്‍ഹി വിട്ടത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉമ്മന്‍ചാണ്ടിക്ക് വഴങ്ങി ആരോപണ വിധേയര്‍ക്ക് സീറ്റ് നല്‍കിയതാണ് പരാജയകാരണമയതെന്ന വാദമാവും സുധീരന്‍ രാഹുലിനു മുന്നില്‍ വയ്ക്കുക. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാഹുലിനെയും സോണിയയേയും സന്ദര്‍ശിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക