|    Dec 14 Thu, 2017 12:28 am
FLASH NEWS

കോണ്‍ഗ്രസ് തിരുവാര്‍പ് മണ്ഡലം കമ്മിറ്റി മനുഷ്യച്ചങ്ങല തീര്‍ത്തു

Published : 29th October 2017 | Posted By: fsq

 

കോട്ടയം: കുമരകം റോഡിലെ അറുപറ ഭാഗത്ത് സംരക്ഷണഭിത്തി ഉടന്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരുവാ ര്‍പ് മണ്ഡലം കമ്മിറ്റി മനുഷ്യചങ്ങല സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ജനങ്ങള്‍ മനുഷ്യച്ചങ്ങലയില്‍ അണിചേര്‍ന്നു. രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ഭാഗത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ദമ്പതികള്‍ മരണപ്പെട്ടിരുന്നു. അവരുടെ പുത്രനും  ചങ്ങലയില്‍ അണിചേര്‍ന്നു.  യുഡിഎഫ്  ഭരണകാലത്ത് സംരക്ഷണ ഭിത്തിക്കായി ഒരു കോടി 46 ലക്ഷം രൂപ അനുവദിച്ചത് ഭരണാനുമതി ലഭിച്ചിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി അട്ടിമറിക്കുകയായിരുന്നുവെന്ന് സമരം ഉദ്ഘാടനം ചെയ്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു.  സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും അദ്ദേഹം  കൂട്ടിചേര്‍ത്തു. മണ്ഡലം കോ ണ്‍ഗ്രസ് പ്രസിഡന്റ് റൂബി ചാക്കോ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജി ഗോപകുമാര്‍,ചെങ്ങളം രവി, താരാ സാബു, തല്‍ഹത്ത് അയ്യന്‍കോയിക്കല്‍ സംസാരിച്ചു.  പഞ്ചായത്ത് അംഗങ്ങളായ ഒ എന്‍ സുരേഷ്, സുദഹ ടീച്ചര്‍, ദീപ്തി സത്യന്‍ എന്നിവരും എ വി തോമസ്  ആര്യപ്പള്ളി, പി എന്‍ സുരേഷ് ബാബു, രാജേന്ദ്രന്‍, ലിജോ പാറേല്‍കുന്നുപുറം, സുമേഷ് കാഞ്ഞികരം, സുബൈര്‍ കാഞ്ഞിരം,  പി കെ പൊന്നപ്പന്‍  നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക