|    Apr 24 Tue, 2018 8:20 pm
FLASH NEWS

കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നെന്ന്

Published : 14th July 2017 | Posted By: fsq

 

തൊടുപുഴ: കോണ്‍ഗ്രസ്, കെ എസ്‌യു പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നതി ല്‍ പ്രതിഷേധവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ജില്ലാ യുഡിഎഫ് കമ്മിറ്റിയും. സ്വാശ്രയ ഫീസ് കൊള്ളക്കെതിരെ സമരം ചെയ്ത കെ. എസ്.യു. പ്രവര്‍ത്തകരെയും, അവരെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് ക്രൂരമായാണ് മര്‍ദ്ദിച്ചത്. തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജാഫര്‍ ഖാന്‍ ,ജില്ലാ കോ ണ്‍ഗ്രസ് സെക്രട്ടറിമാരായ ജിയോ മാത്യു, ടോണി തോമസ്, കെ.എസ്.യു. ജില്ലാ സെക്രട്ടറി നിയാസ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെ ക്രൂരമായിട്ടാണ് പോലിസ് മര്‍ദ്ദിച്ചശേഷം ആശുപത്രിയില്‍ കഴിയുന്നവരെ ഇപ്പോള്‍ കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമിക്കുന്നത്. പ്രവര്‍ത്തകരെ അകാരണമായി മര്‍ദ്ദിച്ച പോലിസുകാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം വാദിയെ പ്രതിയാക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധം സംസ്ഥാന പേ ാലിസ് മേധാവിയെ അറിയിച്ചതായും രമേശ് ചെന്നിത്തല പറഞ്ഞു.പോലിസ് നടപടിയില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ എസ് അശോകനും പ്രതിഷേധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss