|    May 24 Wed, 2017 7:19 pm
FLASH NEWS

കോണ്‍ഗ്രസ് ഓഫിസില്‍ കെഎസ്‌യു സംഘര്‍ഷം

Published : 17th October 2015 | Posted By: RKN

കൊല്ലം: സ്ഥാനാര്‍ഥിത്വം ലഭിക്കാതിരുന്ന ഒരു വിഭാഗം കെഎസ്‌യു പ്രവര്‍ത്തകര്‍ ഇന്നലെ ഡിസിസി ഓഫിസ് ഉപരോധിച്ചത് സംഘര്‍ഷത്തിനു കാരണമായി. ഉച്ചയോടെ ഏതാനും കെഎസ്‌യു നേതാക്കളുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ ഡിസിസി ഓഫിസിന് മുമ്പില്‍ മുദ്രാവാക്യം വിളികളുമായി കുത്തിയിരുന്നു.  നേതൃത്വത്തിനെതിരേ മുദ്രാവാക്യംവിളിച്ച പ്രവര്‍ത്തകര്‍ ഓഫിസിലെ കസേരകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. കെഎസ്‌യു സംസ്ഥാന ജനറല്‍സെക്രട്ടറി കുരുവിള ജോസഫിന്റെ അനുയായികളാണു സംഘര്‍ഷം ആസൂത്രണം ചെയ്തതെന്ന് എതിര്‍വിഭാഗം ആരോപിച്ചു. ഇന്നു നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്ന അവസാന ദിവസമാണെങ്കിലും നേതൃത്വത്തെ ധിക്കരിച്ചു വിമതര്‍ പത്രിക പിന്‍വലിക്കില്ലെന്ന നിലപാടിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day