|    Mar 23 Thu, 2017 7:57 am
FLASH NEWS

കോണ്‍ഗ്രസ് ഒറ്റക്കെട്ടായിരുന്നെങ്കില്‍ കൂടുതല്‍ സീറ്റ് ലഭിച്ചേനെ: എംപി

Published : 4th November 2015 | Posted By: SMR

കൊച്ചി: കോണ്‍ഗ്രസ്സിനുള്ളിലെ ഐക്യം മെച്ചപ്പെടുകയായിരുന്നെങ്കില്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കൂടുതല്‍ സീറ്റ് കിട്ടുമായിരുന്നെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. എറണാകുളം പ്രസ്‌ക്ലബ് സംഘടിപ്പിച്ച ജനസഭ-2015 മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങള്‍ എങ്ങനെ തിരഞ്ഞെടുപ്പിനെ ബാധിച്ചു എന്നത് ഫലം കണ്ടാല്‍ മാത്രമേ പറയാനാവൂ. കൊല്ലം നഗരസഭയില്‍ ഉള്‍പ്പെടെ പലയിടത്തും നിരവധി റിബലുകളാണുള്ളത്.
ഘടകകക്ഷികള്‍ സീറ്റ് ധാരണയില്‍ എത്തിയിട്ടും കോണ്‍ഗ്രസ്സിനുള്ളില്‍ തന്നെ ഐക്യമുണ്ടാക്കാന്‍ കഴിയാത്തത് പലയിടത്തും ദോഷകരമായി ബാധിച്ചിട്ടുണ്ട്. എങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ജനകീയവും വികസനോന്മുഖവുമായ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ മുന്നേറ്റത്തിന് കാരണമാവുമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ഇടതുമുന്നണിയുടെ അഴിമതിവിരുദ്ധ രാഷ്ട്രീയ മുദ്രാവാക്യം ആത്മാര്‍ഥതയില്ലാത്തതാണ്. ഇത്തരം ഇരട്ടത്താപ്പ് രാഷ്ട്രീയമാണ് സിപിഎം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

(Visited 53 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക