|    May 27 Sat, 2017 9:27 pm
FLASH NEWS

കോണ്‍ഗ്രസ് എംപി സഞ്ചരിച്ച കാറിടിച്ച് ഒരാള്‍ മരിച്ചു

Published : 10th August 2016 | Posted By: mi.ptk

accident2

ആലപ്പുഴ: കേരള സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് എംപി സഞ്ചരിച്ച കാറിട് ഒരാള്‍ മരിച്ചു. ആവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ജോതിരാദിത്യ സിന്ധ്യ സഞ്ചരിച്ച കാറിടിച്ചാണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചത്. ബുധനാഴ്ച 11.30ഓടെ ചേര്‍ത്തലയ്ക്കടുത്തുണ്ടായ അപകടത്തില്‍ പുതിയകാവ് ഉണ്ണിക്കണ്ടത്തില്‍ ശശിധരന്‍(72) ആണ് മരിച്ചത്.
ജോതിരാദിത്യ സിന്ധ്യ കൊച്ചിയില്‍ നിന്നും ആലപ്പുഴയിലേയ്ക്ക് സഞ്ചരിക്കവെയാണ് കാറ് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ശശിധരനെ ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പട്ടണകാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day