|    Jul 23 Mon, 2018 12:05 am
FLASH NEWS

കോണ്‍ഗ്രസ് ഇല്ലാതാവുമെന്നത് ചിലരുടെ മോഹം: ഉമ്മന്‍ ചാണ്ടി

Published : 22nd September 2017 | Posted By: fsq

 

ആലങ്ങാട്: തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് ഇല്ലാതാവുമെന്ന് ആരും കരുതണ്ട. കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത സര്‍ക്കാരുകളുടെ അഭാവം ഇന്ന് ഇന്ത്യയിലേയും കേരളത്തിലേയും ജനങ്ങള്‍ അനുഭവിക്കുകയാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡോക്ടര്‍ മന്‍മോഹന്‍ സിങ് നോട്ട്് നിരോധന സമയത്ത് പറഞ്ഞ വാക്കുകള്‍ ഇന്ന് റിസര്‍വ് ബാങ്ക് ശരിവച്ചിരിക്കുകയാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്ന പ്രവണതയാണ് ഇന്ന് കാണുന്നത്. ഗൗരി ലങ്കേഷ് എന്ന മാധ്യമപ്രവര്‍ത്തകയുടെ ജീവന്‍ പോലും അപഹരിക്കപ്പെട്ടു. ബീഫ് നിരോധനത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് ഇപ്പോഴും തുടരുകയാണ്. ഡീസല്‍ വില വര്‍ധനവ് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ വര്‍ധിച്ചെന്നും ഇത് പിടിച്ച് നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലന്നും അദ്ദേഹം ആരോപിച്ചു. കരുമാല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് ഒന്ന് മുതല്‍ നാല്് വരെയുള്ള ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബ സംഗമം മാഞ്ഞാലി പി എ അബ്ദുനഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൂത്ത് പ്രസിഡന്റ് ടി എച്ച് സത്താര്‍ അധ്യക്ഷത വഹിച്ചു.  അഡ്വ.വി ഡി സതീശന്‍ എംഎല്‍എക്ക് മണ്ഡലം കമ്മിറ്റി ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഉമ്മന്‍ചാണ്ടിയില്‍ നിന്നും വി ഡി സതീശന്‍ ഏറ്റുവാങ്ങി. വി കെ ഇബ്രാഹീം കുഞ്ഞ് എംഎല്‍എയ്ക്ക് നല്‍കിയ അവാര്‍ഡ് അദ്ദേഹത്തിന്റെ അഭാവത്തില്‍ വി ഇ അബ്ദുള്‍ഗഫൂര്‍ ഏറ്റുവാങ്ങി. വി ഡി സതീശന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് , കെ പി ധനപാലന്‍, അഡ്വ.ബി എ അബ്ദുള്‍ മുത്തലിബ്, കെ കെ ജിന്നാസ്, കെ വി പോള്‍, അഡ്വ.വി ഇ അബ്ദുള്‍ ഗഫൂര്‍, ഫ്രാന്‍സീസ് തറയില്‍, ബാബുമാത്യൂ, എ എം അലി, ബീനാ ബാബു, പി എ സക്കീര്‍, ടി എ നവാസ്, എ എ നസീര്‍, കെ എ ജോസഫ്, ബിന്ദു ഗോപി, എ ബി അബ്ദുള്‍ ഖാദര്‍, ടി എ മജീബ്് , എം എച്ച് സഹീര്‍, കെ എ അനസ്, പി കെ ലൈജു , കെ എ ദേവസിക്കുട്ടി, എ എ അന്‍സാരി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss