|    Oct 19 Thu, 2017 2:54 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കോണ്‍ഗ്രസ് അസ്തിത്വ പ്രതിസന്ധി നേരിടുന്നു: ജയറാം രമേശ്‌

Published : 8th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇന്ന് അസ്തിത്വ പ്രതിസന്ധിയാണ് നേരിടുന്നതെന്നും ഈ വെല്ലുവിളി മറികടക്കുന്നതിനു കൂട്ടായ ശ്രമം ആവശ്യമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അഭിപ്രായപ്പെട്ടു. മോദിക്കും അമിത്ഷാക്കുമെതിരേ സാധാരണഗതിയിലുള്ള സമീപനം മതിയാകില്ലെന്ന് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ്സിനെ പ്രസക്തമാക്കുന്നതിന് പാര്‍ട്ടി നേതാക്കള്‍ സമീപനത്തില്‍ മൃദുത്വം കാണിക്കേണ്ടതുണ്ട്. 1996 മുതല്‍ 2004 വരെ അധികാരത്തില്‍ നിന്നു പുറത്തായ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രതിസന്ധികളെയാണ് നേരിട്ടത്. അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ 77ലും സമാന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍, ഇന്നു കോണ്‍ഗ്രസ് നേരിടുന്നത് അസ്തിത്വ പ്രതിസന്ധിയാണ്. യഥാര്‍ഥത്തില്‍ പാര്‍ട്ടി വലിയൊരു പ്രതിസന്ധിയിലാണ്. നാം മോദിക്കും അമിത്ഷാക്കും എതിരാണെന്ന് ധാരണ വേണം. അവര്‍ വ്യത്യസ്തമായി ചിന്തിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരുമാണ്. കോണ്‍ഗ്രസ്സിനു നല്ല പിന്തുണയുണ്ട്. ജനങ്ങള്‍ പുതിയ കോണ്‍ഗ്രസ്സിനെയാണ് താല്‍പര്യപ്പെടുന്നത്. പഴയ മുദ്രാവാക്യങ്ങളും തന്ത്രങ്ങളും മന്ത്രങ്ങളും മതിയാകില്ല. ഇന്ത്യ മാറിയിരിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയും മാറിയേ പറ്റൂ. 2018ലും 19ലും  നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകളുടെ തിരക്കാണ്.  2017 അവസാനിക്കുന്നതിനു മുമ്പ് രാഹുല്‍  പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കുമെന്ന് ജയറാം രമേശ് പ്രതീക്ഷ പ്രകടിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക