|    Dec 10 Mon, 2018 12:51 am
FLASH NEWS
Home   >  News now   >  

കോണ്‍ഗ്രസ് അധ്യക്ഷ വിവാദംമോദിക്ക് ചിദംബരത്തിന്റെ മറുപടി

Published : 18th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിന്റെ അധ്യക്ഷ സ്ഥാനത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ചോദ്യത്തിന് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം രംഗത്ത്. നെഹ്‌റു-ഗാന്ധി കുടുംബത്തിനു പുറത്തുനിന്നുള്ള ഒരാളെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാന്‍ സാധിക്കുമോയെന്നു മോദി കോണ്‍ഗ്രസ്സിനെ പരിഹസിച്ചിരുന്നു.
ഇതിനു മറുപടിയായി കുടുംബത്തിനു പുറത്തുള്ള അധ്യക്ഷന്മാരുടെ പട്ടികയാണ് ചിദംബരം ട്വിറ്ററിലൂടെ നല്‍കിയത്. ആചാര്യ കൃപലാനി, പട്ടാഭി സീതാരാമയ്യ, പുരുഷോത്തംദാസ് ടാന്‍ഡന്‍, യു എന്‍ ധേബാര്‍, സഞ്ജീവ റെഡ്ഡി, സഞ്ജീവയ്യ, കാമരാജ്, നിജലിംഗപ്പ, സി സുബ്രഹ്മണ്യന്‍, ജഗ്ജീവന്‍ റാം, ശങ്കര്‍ ദയാല്‍ ശര്‍മ, ഡി കെ ബറുവ, ബ്രഹ്മാനന്ദ റെഡ്ഡി, പി വി നരസിംഹറാവു, സീതാറാം കേസരി എന്നിങ്ങനെ അധ്യക്ഷന്‍മാരുടെ പേരുകള്‍ ചിദംബരം ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസ് പ്രസിഡന്റിന്റെ കാര്യത്തില്‍ മോദി ഇത്രയും ശ്രദ്ധ കാണിക്കുന്നതിന് നന്ദിയുണ്ട്. അദ്ദേഹം ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് അതിനെക്കുറിച്ച് സംസാരിക്കാനാണെന്നും ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss