|    Sep 26 Wed, 2018 4:12 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കും

Published : 29th August 2018 | Posted By: kasim kzm

ആലപ്പുഴ: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം ഉണ്ടായിരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദൈവത്തിന്റെ സ്വന്തം സൈന്യത്തിന് അവരുടെ സ്വന്തം മന്ത്രാലയം ഉണ്ടായിരിക്കുമെന്നും കപടവാഗ്ദാനങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇത് കോണ്‍ഗ്രസ് അധ്യക്ഷന്റെ വാക്കാണെന്നും രാഹുല്‍ മല്‍സ്യത്തൊഴിലാളികളെ ഓര്‍മിപ്പിച്ചു.
പ്രളയദുരന്തത്തില്‍ ജീവന്‍ പണയം വച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ മല്‍സ്യത്തൊഴിലാളികളെ ആദരിക്കുന്നതിനായി മല്‍സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ആദരവ് സമ്മേളനം പാതിരപ്പള്ളി കാംലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി.
രാജ്യം കെട്ടിപ്പടുക്കുന്നതില്‍ കര്‍ഷകര്‍ക്കൊപ്പം മല്‍സ്യത്തൊഴിലാളികള്‍ക്കും നിര്‍ണായക പങ്കുണ്ട്. കര്‍ഷകരെ പോലെ തന്നെ മല്‍സ്യത്തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്. മല്‍സ്യത്തൊഴിലാളികളോടുള്ള കോണ്‍ഗ്രസ്സിന്റെ പ്രതിബദ്ധത കണക്കിലെടുത്ത് ദേശീയ തലത്തില്‍ ഒരു മേല്‍നോട്ട സംവിധാനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss