|    May 25 Thu, 2017 11:44 pm
FLASH NEWS

കോണ്‍ഗ്രസ്സുമായി മുന്നണിക്ക് സാഹചര്യമില്ല: കോടിയേരി

Published : 14th February 2016 | Posted By: SMR

കോഴിക്കോട്: ബംഗാളിലെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു സഖ്യവുമായി ബന്ധപ്പെട്ട് പരസ്യനിലപാടുമായി സിപിഎം കേരള ഘടകം. സഖ്യത്തെ അനുകൂലിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കോഴിക്കോട്ട് പറഞ്ഞു. കോണ്‍ഗ്രസ്സുമായി മുന്നണിയുണ്ടാക്കാനുള്ള സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമാന നിലപാടുമായി പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയും രംഗത്തെത്തി. ഇടതുമുന്നണിക്ക് പുറത്തുള്ള പാര്‍ട്ടികളുമായി തിരഞ്ഞെടുപ്പ് സഖ്യം വേണ്ടെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെയും പ്ലീനത്തിന്റെയും തീരുമാനം. അതിനു വിരുദ്ധമായ എന്തു സാഹചര്യമാണ് ഇപ്പോള്‍ രൂപപ്പെട്ടതെന്ന് ബംഗാള്‍ ഘടകം ബോധ്യപ്പെടുത്തണം.
16, 17, 18 തിയ്യതികളില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റി ഇക്കാര്യം വിശദമായി ചര്‍ച്ചചെയ്യും. ഓരോ ഘടകത്തിനും അവരുടെ അഭിപ്രായം അറിയിക്കാം. സിബിഐ വിചാരിച്ചാല്‍ സിപിഎമ്മിനെ തകര്‍ക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day