|    Oct 19 Thu, 2017 12:55 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കോണ്‍ഗ്രസ്സുമായി ഭിന്നതയുണ്ട്: മാണി

Published : 31st July 2016 | Posted By: SMR

പാലാ: കോണ്‍ഗ്രസുമായും യുഡിഎഫുമായും കേരളാ കോണ്‍ഗ്രസ് എമ്മിന് ഭിന്നതയുണ്ടെന്ന് ചെയര്‍മാന്‍ കെ എം മാണി. പാലായില്‍ ഉമ്മന്‍ചാണ്ടിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫില്‍ കേരളാ കോണ്‍ഗ്രസ് ഉന്നയിച്ചത് ഗൗരവമുള്ള വിഷയങ്ങളാണ്. കോണ്‍ഗ്രസ്സുമായി നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ചരല്‍ക്കുന്ന് ക്യാംപില്‍ ചര്‍ച്ച ചെയ്യും. കേരളാ കോണ്‍ഗ്രസ്സിന് ചില നിലപാടുകളുണ്ട്. കോണ്‍ഗ്രസ്സുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അത് ഗൗരവമുള്ള ചില വിഷയങ്ങളാണ്. രമേശ് ചെന്നിത്തലയെ യുഡിഎഫ് ചെയര്‍മാനായി ഏകപക്ഷീയമായാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. തങ്ങളോട് അതൊന്ന് ആലോചിക്കേണ്ടതായിരുന്നു. എന്നാല്‍, ആലോചിച്ചില്ലെന്ന് അന്നേ ഞാന്‍ പറഞ്ഞതാണ്. പക്ഷെ അതിപ്പോള്‍ വലിയ വിഷയമായി കണേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ നികുതി നഷ്ടവുമായി ബന്ധപ്പെട്ട് അഡ്വ.— നോബിള്‍ മാത്യു വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതി നേരത്തേ കോട്ടയം വിജിലന്‍സ് കോടതി വിശദ പരിശോധനയ്ക്കു ശേഷം അടിസ്ഥാനരഹിതമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തള്ളിക്കളഞ്ഞതാണ്. പരാതി ബോധപൂര്‍വം പുകമറ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതാണെന്നും കെ എം മാണി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക