|    Jan 22 Sun, 2017 5:44 pm
FLASH NEWS

കോണ്‍ഗ്രസ്സുമായി ഇടഞ്ഞ മാണിയെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി

Published : 27th July 2016 | Posted By: SMR

പി എം അഹ്മദ്

കോട്ടയം: ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സുമായി ഇടഞ്ഞ മാണിയെ ചാക്കിട്ടുപിടിക്കാന്‍ ബിജെപിയുടെ  ഊര്‍ജിത ശ്രമം. കഴിഞ്ഞദിവസം തിരുവനന്തപുരത്തു നടന്ന യുഡിഎഫ് യോഗത്തില്‍നിന്ന് കെ എം മാണി വിട്ടുനിന്നിരുന്നു. ബാര്‍കോഴ ഗൂഢാലോചനയ്ക്കു പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണെന്നാരോപിച്ചാണ് മാണി മുന്നണിയോഗത്തില്‍ നിന്നു വിട്ടുനിന്നതെന്ന് ആക്ഷേപവുമുയര്‍ന്നിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് മാണിയെ പാട്ടിലാക്കാന്‍ ബിജെപി നേതാക്കള്‍ ശ്രമം നടത്തുന്നത്. ഇന്നലെ കോട്ടയം പ്രസ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ തങ്ങളുടെ അഭിലാഷം തുറന്നുപ്രഖ്യാപിക്കുകയും ചെ       യ്തു.
കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും അല്ലാത്ത എല്ലാ പാര്‍ട്ടികളെയും മുന്നണി വിപുലീകരണത്തിന്റെ ഭാഗമായി പാര്‍ട്ടിയിലേക്കും എന്‍ഡിഎയിലേക്കും ക്ഷണിക്കുന്നതായാണ് രാധാകൃഷ്ണന്‍ വ്യക്തമാക്കിയത്. അഴിമതിക്കാരെ ഉള്‍ക്കൊള്ളാനാവുമോ എന്ന ചോദ്യത്തിന് രാഷ്ട്രീയത്തില്‍ ഒന്നും ഒന്നും രണ്ടല്ല എന്നും രാധാകൃഷ്ണന്‍ മറുപടി പറഞ്ഞു. കൂടാതെ, മാണിക്കെതിരായ ആരോപണം തെളിയിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ്സും മാണിയും തമ്മിലുള്ള ഭിന്നിപ്പ് അവസരമാക്കി യുഡിഎഫില്‍നിന്ന് അടര്‍ത്തിയെടുത്ത് തങ്ങളുടെ ഭാഗമാക്കാനുള്ള അടങ്ങാത്ത ആഗ്രഹം മുന്‍നിര്‍ത്തിയാണ് മാണിയുടെ തട്ടകമായ കോട്ടയത്തുതന്നെ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനം നടത്തിയതെന്നും വ്യക്തമാവുന്ന തരത്തിലായിരുന്നു ഓരോ വാക്കുകളും. മാണിയെ സ്വാഗതം ചെയ്തു കഴിഞ്ഞയിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തന്നെ പ്രസ്താവന ഇറക്കിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക