|    Jun 29 Thu, 2017 7:40 pm
FLASH NEWS

കോണ്‍ഗ്രസ്സുകാര്‍ തോല്‍പ്പിച്ചതായി പി കെ ജയലക്ഷ്മിയുടെ റിപോര്‍ട്ട്

Published : 6th June 2016 | Posted By: SMR

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മാനന്തവാടി മണ്ഡലത്തില്‍ മല്‍സരിച്ച തന്നെ കോണ്‍ഗ്രസ്സുകാരാണ് തോല്‍പ്പിച്ചതെന്ന് മുന്‍ മന്ത്രി പി കെ ജയലക്ഷ്മി.
കെപിസിസി പ്രസിഡന്റിനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ജയലക്ഷ്മി നല്‍കിയ റിപോര്‍ട്ടിലാണ് ഈ സൂചനയുള്ളത്. ഡിസിസി പ്രസിഡന്റിനെതിരായ പരാമര്‍ശം റിപോര്‍ട്ടിലില്ലെന്നാണ് സൂചന.
എന്നാല്‍, ബ്ലോക്ക് ഭാരവാഹികളടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കു വേണ്ടി പ്രവര്‍ത്തിച്ചില്ലെന്നും തനിക്കെതിരായ ആരോപണങ്ങളെ നേരിട്ടില്ലെന്നും പറയുന്നുണ്ട്. ഡിസിസി പ്രസിഡന്റ് മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിച്ചുവെന്നും സൂചിപ്പിച്ചിട്ടുണ്ട്.
തനിക്കെതിരേ ആര്‍എസ്എസ് ബന്ധം ആരോപിച്ച് പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്തുനിന്നും നീക്കങ്ങളുണ്ടായി. ഇതു ബന്ധപ്പെട്ടവര്‍ വേണ്ട രീതിയില്‍ ചെറുക്കാന്‍ പ്രവര്‍ത്തിച്ചില്ല. കെപിസിസി നിര്‍വാഹക സമിതി യോഗത്തിനിടെയാണ് പി കെ ജയലക്ഷ്മി നേതാക്കള്‍ക്ക് റിപോര്‍ട്ട് കൈമാറിയത്. റിപോര്‍ട്ട് നല്‍കി അധികം വൈകാതെ ജയലക്ഷ്മി മാനന്തവാടിയിലേക്ക് തിരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക