|    Oct 24 Wed, 2018 1:58 am
FLASH NEWS

കോണ്‍ഗ്രസ്സുകാര്‍ തമ്മില്‍ കൈയാങ്കളി

Published : 11th May 2017 | Posted By: fsq

 

കുന്നംകുളം: കുന്നംകുളത്ത്് കോണ്‍ഗ്രസ്സുകാര്‍ ചേരിതിരിഞ്ഞ് കൈയ്യാങ്കളി. മര്‍ദനത്തില്‍ മണ്ഡലം പ്രസിഡന്റിന് പരിക്ക്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കാര്‍ഷിക കാര്‍ഷികേതര സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേരിതിരിഞ്ഞ് കലഹിച്ചത് കയ്യാങ്കളിയിലെത്തി. ആര്‍ത്താറ്റ് മണ്ഡലം പ്രസിഡന്റ് സാങ്ങ്‌സനെ ബാങ്കിലിട്ട് മര്‍ദിച്ചു. പരിക്കേറ്റ ഇയാളെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് വര്‍ഷം മുന്‍പ് രൂപീകൃതമായ ബാങ്കില്‍ ആദ്യമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എ, ഐ വിഭാഗം നേതാക്കളായ കെ സി ബാബു, ഇട്ടിമാത്തു, എന്നിവരെ പിന്തുണയ്ക്കുന്ന മണ്ഡലം ഭാരവാഹിക്കാണ് മര്‍ദനമേറ്റത്. മുന്‍ കോണ്‍ഗ്രസ് ആര്‍ത്താറ്റ് മണ്ഡലം പ്രസിഡന്റ് സുഗുണന്റെ നേതൃത്വത്തിലുള്ള സംഘമാണ്  തന്നെ മര്‍ദിച്ചതെന്നാണ് പറയുന്നത്. ബാങ്ക് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചേരിതിരിഞ്ഞാണ് മല്‍ സരിക്കുന്നത്.11 സീറ്റുകളില്‍ 6 ജനറല്‍ സീറ്റുകളില്‍ മാത്രമാണ് മല്‍സരം നടക്കുന്നത്. മറ്റു സംവരണ സീറ്റുകളിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെ ടുകയായിരുന്നു. ആകെ  200ല്‍ താഴെ മാത്രം അംഗങ്ങളുള്ള സംഘത്തില്‍ രാവിലെ 11ഓടെയാണ് വോട്ടെടുപ്പ് ആരംംഭിച്ചത്. നിലവിലെ ബാങ്ക് പ്രസിഡ ന്റ് സുഗുണന്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തിനെതിരേ ഡിസിസി സെക്രട്ടറിമാരായ ഐ വിഭാഗം നേതാവ് കെ സി ബാബു, എ വിഭാഗം നേതാവ് ഇട്ടിമാത്തു എന്നിവരുടെ നേതൃത്വത്തില്‍ സാസംന്‍ മുന്നില്‍ നില്‍ക്കുന്ന വിഭാഗവും തമ്മിലാണ് മല്‍സരം നടക്കുന്നത്. കോണ്‍ഗ്രസ്സിലെ എ വിഭാഗത്തിന് സ്വാധീനമുള്ള ബാങ്കില്‍ ഐ ക്കാരനായ കെ സി ബാബു മാത്രമാണുള്ളത്. രണ്ടായി പിരിഞ്ഞ എ വിഭാക്കാര്‍ തമ്മിലുള്ള രാഷ്ട്രീയ കലഹമാണ് ബാങ്കില്‍ തിരഞ്ഞെടുപ്പിലെ വിഭാഗീയതയിലേക്ക് എത്തിച്ചത്. മുന്‍പ് കെ സി ബാബു, ഇട്ടിമാത്തു ടീമിന്റെ വിശ്വസ്ഥനായ സുഗുണന്‍ ഇവരുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ്  കലഹത്തിന് കാരണമായി പറയുന്നത്. ഇത് തന്നെയാണ് തിരഞ്ഞെടുപ്പ് കൈയാങ്കളിയിലേക്ക് നയിച്ചതും. കോണ്‍ഗ്രസ് നേതാവിന് മര്‍ദനമേറ്റ സംഭവത്തില്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും മേഖലയിലെ എ വിഭാഗത്തിലെ പ്രഭല വിഭാഗം ഇട്ടിമാത്തുവിന്റെ എതിര്‍പക്ഷത്താണെന്നതിനാല്‍ പാര്‍ട്ടി തലത്തില്‍ മര്‍ദനം ഗൗരമായി ചര്‍ച്ചചെയ്യപെടാന്‍ കാരണമാകില്ല. എന്നാല്‍ നഗരത്തിന്റെ പാര്‍ട്ടി ഗതി നിര്‍ണയിക്കുന്ന ഇരുനേതാക്കള്‍ക്കും ഇത് കനത്ത ആഘാതമാണ് സൃഷ്ടിക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss