|    Jan 24 Tue, 2017 12:17 am

കോണ്‍ഗ്രസ്സും സിപിഎമ്മും തമ്മില്‍ സൗഹൃദ മല്‍സരം: കുമ്മനം

Published : 21st April 2016 | Posted By: SMR

പത്തനംതിട്ട: കേരളത്തില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും തമ്മില്‍ സൗഹൃദ മല്‍സരമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കേരളത്തിലെ പ്രബുദ്ധരായ ആളുകള്‍ക്ക് മുന്നില്‍ ബിജെപി ഇത് തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട പ്രസ്‌ക്ലബിന്റെ ജനഹിതം 2016ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപാര്‍ട്ടികളും തമ്മില്‍ ബംഗാളിലുള്ള പരസ്യസഖ്യം കേരളത്തില്‍ രഹസ്യമായി നടപ്പാക്കുകയാണ്. ബിജെപി മുന്നേറ്റമുണ്ടാവുമെന്ന് തിരിച്ചറിഞ്ഞ ഇരുമുന്നണികളും മിക്ക സീറ്റുകളിലും അഡ്ജസ്റ്റ്‌മെന്റ് മല്‍സരമാണ് നടത്തുന്നത്. കോണ്‍ഗ്രസ്-ബിജെപി ധാരണയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ജനം പുച്ഛിച്ച് തള്ളും. പ്രസ്‌ക്ലബ് സെക്രട്ടറി എബ്രഹാം തടിയൂര്‍, മുന്‍ സെക്രട്ടറി സജിത്ത് പരമേശ്വരന്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക